റൊ​ണാ​ൾ​ഡോ ഇ​ല്ലാ​ത്ത യു​വ​ന്‍റ​സി​നെ കീ​ഴ​ട​ക്കി ബാ​ഴ്സ​ലോ​ണ
Thursday, October 29, 2020 8:30 AM IST
ടൂ​റി​ൻ: ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ ഇ​റ്റാ​ലി​യ​ൻ ചാ​മ്പ്യ​ന്മാ​രാ​യ യു​വ​ന്‍റ​സി​നെ കീ​ഴ​ട​ക്കി ബാ​ഴ്സ​ലോ​ണ. സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ഇ​ല്ലാ​തെ​യി​റ​ങ്ങി​യ യു​വ​ന്‍റ​സി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നാ​ണ് ബാ​ഴ്സ തോ​ൽ​പ്പി​ച്ച​ത്. ഒ​രു ഗോ​ളും ഒ​രു അ​സി​സ്റ്റു​മാ​യി മെ​സി​യാ​ണ് ബാ​ഴ്സ​യു​ടെ വി​ജ​യ​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ച​ത്.

പ​തി​നാ​ലാം മി​നി​റ്റി​ൽ ഡിം​ബാ​ല​യാ​ണ് ബാ​ഴ്സ​യു​ടെ ആ​ദ്യ ഗോ​ൾ വ​ല​യി​ലാ​ക്കി​യ​ത്. മെ​സി​യു​ടെ പാ​സ് സൂ​പ്പ​ര്‍ ഫി​നി​ഷി​ലൂ​ടെ ഡെം​ബാ​ലെ ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ പ​കു​തി​യി​ൽ ര​ണ്ട് ത​വ​ണ മൊ​റാ​ട്ട ബാ​ഴ്സ​ലോ​ണ വ​ല​യി​ൽ ബോ​ൾ എ​ത്തി​ച്ചു​വെ​ങ്കി​ലും ര​ണ്ട് ത​വ​ണ​യും ഓ​ഫ്സൈ​ഡ് കൊ​ടി പൊ​ങ്ങി.

ര​ണ്ടാം പ​കു​തി​യി​ൽ വീ​ണ്ടും മൊ​റാ​ട്ട പ​ന്ത് വ​ല​യി​ലെ​ത്തി​ച്ചെ​ങ്കി​ലും റ​ഫ​റി വാ​ർ ഓ​ഫ് സൈ​ഡ് വി​ധി​ച്ചു. 85-ാം മി​നി​റ്റി​ൽ ഡെ​മി​റാ​ൽ ചു​വ​പ്പ് ക​ണ്ട് പു​റ​ത്തു​പോ​യ​ത് യു​വ​ന്‍റ​സി​ന് തി​രി​ച്ച​ടി​യാ​യി. അ​വ​സാ​ന മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി​യി​ൽ നി​ന്ന് മെ​സി ഗോ​ള​ടി​ച്ച​തോ​ടെ യു​വ​ന്‍റ​സി​ന്‍റെ പ​ത​ന​വും പൂ​ർ​ത്തി​യാ​യി.

ജ​യ​ത്തോ​ടെ ബാ​ഴ്സ​ലോ​ണ ഗ്രൂ​പ്പി​ൽ ജി​യി​ൽ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ ആ​റു പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. മൂ​ന്നു പോ​യി​ന്‍റു​ള്ള യു​വ​ന്‍റ​സ് ര​ണ്ടാ​മ​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.