രാ​ജ്യ​ത്ത് 80 ല​ക്ഷ​വും ക​ട​ന്ന് കോ​വി​ഡ് കു​തി​ക്കു​ന്നു
Thursday, October 29, 2020 12:21 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 80 ല​ക്ഷം ക​ട​ന്നു. പ്ര​തി​ദി​ന വ​ർ​ധ​ന വീ​ണ്ടും അ​മ്പ​തി​നാ​യി​ര​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 49,881 പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 80,40,203 ആ​യി.

517 മ​ര​ണം കൂ​ടി ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ സ​ർ​ക്കാ​ർ ക​ണ​ക്ക​നു​സ​രി​ച്ച് രാ​ജ്യ​ത്തെ ആ​കെ കോവി​ഡ് മ​ര​ണം 1,20,527 ആ​യി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 56480 പേ​ർ കൂ​ടി രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് മു​ക്ത​രു​ടെ എ​ണ്ണം 73,15,989 ആ​യി. നി​ല​വി​ൽ 6,03,687 പേ​രാ​ണ് രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ള്ള​ത്. 90.99 ശ​ത​മാ​ന​മാ​ണ് രോ​ഗ​മു​ക്തി നി​ര​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.