ബി​നീ​ഷ് നാ​ല് ദി​വ​സം ഇ​ഡി ക​സ്റ്റ​ഡി​യി​ൽ
Thursday, October 29, 2020 4:40 PM IST
ബം​ഗ​ളൂ​രു: മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ബി​നീ​ഷ് കോ​ടി​യേ​രി​യെ കോ​ട​തി നാ​ല് ദി​വ​സ​ത്തേ​ക്ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. നാ​ല് ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന ഇ​ഡി​യു​ടെ ആ​വ​ശ്യം സി​റ്റി സി​വി​ൽ കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ നി​ന്നും ബി​നീ​ഷി​നെ ഇ​ഡി​യു​ടെ സോ​ണ​ൽ ഓ​ഫീ​സി​ൽ എ​ത്തി​ച്ച് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് ബം​ഗ​ളൂ​രു​വി​ലെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി മൂ​ന്ന​ര മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് ബി​നീ​ഷി​ന്‍റെ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പി​ന്നാ​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു.

കേ​സി​ൽ നാ​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ (എ​ന്‍​സി​ബി) അ​റ​സ്റ്റ് ചെ​യ്ത കൊ​ച്ചി സ്വ​ദേ​ശി അ​നൂ​പ് മു​ഹ​മ്മ​ദി​ന്‍റെ​യും ബി​നീ​ഷി​ന്‍റെ​യും മൊ​ഴി​യി​ലെ വൈ​രു​ദ്ധ്യ​ങ്ങ​ളാ​ണ് അ​റ​സ്റ്റി​ന് കാ​ര​ണ​മാ​യ​ത്. അ​നൂ​പി​നെ​യും ബി​നീ​ഷി​നെ​യും ഒ​ന്നി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യാ​നും ഇ​ഡി ആ​ലോ​ചി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.