നി​രു​പാ​ധി​കം മാ​പ്പു​പ​റ​ഞ്ഞു; ക​പി​ൽ മി​ശ്ര​യ്ക്കെ​തി​രാ​യ മാ​ന​ന​ഷ്ട​ക്കേ​സ് പി​ൻ​വ​ലി​ച്ചു
Thursday, October 29, 2020 5:53 PM IST
ന്യൂ​ഡ​ൽ​ഹി: നി​രു​പാ​ധി​കം മാ​പ്പ് അ​പേ​ക്ഷി​ച്ച​തോ​ടെ ബി​ജെ​പി നേ​താ​വ് ക​പി​ൽ മി​ശ്ര​യ്ക്കെ​തി​രാ​യ മാ​ന​ന​ഷ്ട​ക്കേ​സ് ഡ​ൽ​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ്ര ജെ​യ്ൻ പി​ൻ​വ​ലി​ച്ചു. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നും ത​നി​ക്കു​മെ​തി​രാ​യി ക​പി​ൽ മി​ശ്ര ന​ട​ത്തി​യ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ 2017 ൽ ​ആ​ണ് സ​ത്യേ​ന്ദ്ര ജെ​യ്ൻ മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കി​യ​ത്.

അ​ഡീ​ഷ​ണ​ൽ ചീ​ഫ് മെ​ട്രോ​പൊ​ളി​റ്റ​ൻ മ​ജി​സ്‌​ട്രേ​റ്റ് വി​ശാ​ൽ പ​ഹു​ജ മു​ൻ​പാ​കെ​യാ​ണ് ക​പി​ൽ മി​ശ്ര മാ​പ്പ് അ​പേ​ക്ഷ ന​ൽ​കി​യ​ത്. ഇ​തോ​ടെ കേ​സ് പി​ൻ​വ​ലി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് സ​ത്യേ​ന്ദ്ര ജെ​യ്ൻ അ​റി​യി​ച്ചു.

കേ​ജ​രി​വാ​ള്‍ സ​ത്യേ​ന്ദ്ര ജെ​യ്‌​നി​ല്‍ നി​ന്ന് ര​ണ്ട് കോ​ടി രൂ​പ കൈ​ക്ക​ലാ​ക്കി​യെ​ന്നാ​യി​രു​ന്നു ക​പി​ല്‍ മി​ശ്ര​യു​ടെ ആ​രോ​പ​ണം. ആം ​ആ​ദ്മി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ ശേ​ഷ​മാ​ണ് ക​പി​ല്‍ മി​ശ്ര കേ​ജ​രി​വാ​ളി​നും സ​ത്യേ​ന്ദ്ര ജെ​യ്‌​നി​നു​മെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.