കേ​ന്ദ്രം അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു; ആ​രോ​പ​ണം ഏ​റ്റെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി
Thursday, October 29, 2020 7:32 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യ ആ​രോ​പ​ണം ഏ​റ്റെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ കേ​ന്ദ്രം ദു​രു​പ​യോ​ഗം ചെ​യ്യു​ന്നെ​ന്ന സോ​ണി​യ ഗാ​ന്ധി​യു​ടേ​യും രാ​ഹു​ൽ ഗാ​ന്ധി​യു​ടേ​യും അ​ഭി​പ്രാ​യ​ത്തോ​ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല യോ​ജി​ക്കു​ന്നു​ണ്ടോ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.

വാ​ള​യാ​ർ ചു​രം ക​ട​ന്നാ​ൽ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ പ​ക്ഷ​പാ​തി​ത്വം അ​പ്ര​ത്യ​ക്ഷ​മാ​കു​ക​യും അ​വ​ർ നി​ക്ഷ​പ​ക്ഷ​മ​തി​ക​ളാ​യി തീ​രു​മെ​ന്നു​മു​ള്ള വി​ചി​ത്ര​മാ​യ വാ​ദ​മാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ന്ന​യി​ക്കു​ന്ന​ത്. ചു​രം ക​ട​ന്നാ​ൽ പ​ക്ഷ​പാ​തി​ത്വം അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന എ​ന്ത് മാ​സ്മ​രി​ക ശ​ക്തി​യാ​ണ് വാ​ള​യാ​റി​ലെ കാ​റ്റി​നു​ള്ള​തെ​ന്നും പി​ണ​റാ​യി പ​രി​ഹ​സി​ച്ചു.

പ​ക്ഷ​പാ​തി​ത്വം കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​സ്ഥി​ത്വ​ത്തെ ബാ​ധി​ച്ച​താ​യാ​ണ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി ലേ​ഖ​ന​ത്തി​ൽ എ​ഴു​തി​യ​ത്. രാ​ഹു​ൽ ഗാ​ന്ധി​യും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ പ​ക്ഷ​പാ​തി​ത്വ​മാ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്ന് വി​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ ഇ​ന്ത്യ​യി​ലെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ത് വാ​സ്ഥ​വ​മാ​ണെ​ങ്കി​ലും കേ​ര​ള​ത്തി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​യു​ന്ന​ത്. എ​ന്ത് മാ​സ്മ​രി​ക ശ​ക്തി​യാ​ണ് വാ​ള​യാ​റി​ലെ കാ​റ്റി​നു​ള്ള​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വ്യ​ക്ത​മാ​ക്കി​യാ​ൽ അ​ത് ന​മ്മു​ടെ പൊ​തു​വി​ജ്ഞാ​ന​ത്തി​ന് മു​ത​ൽ​ക്കൂ​ട്ടാ​വു​മെ​ന്നും പി​ണ​റാ​യി പ​രി​ഹ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.