യൂ​റോ​പ്പ ലീ​ഗി​ൽ ഡു​ണ്ട​ൽ​ക്കി​നെ ത​ക​ർ​ത്ത് ആ​ഴ്സ​ണ​ൽ
Friday, October 30, 2020 7:38 AM IST
ല​ണ്ട​ൻ: യൂ​റോ​പ്പ ലീ​ഗി​ൽ ഐ​റി​ഷ്‌ ജേ​താ​ക്ക​ൾ ആ​യ ഡു​ണ്ട​ൽ​ക് എ​ഫ്സി​യെ ത​ക​ർ​ത്ത് ആ​ഴ്സ​ണ​ൽ. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് ആ​ഴ്സ​ണ​ലി​ന്‍റെ ജ​യം.

വ​ലി​യ താ​ര​ങ്ങ​ൾ​ക്ക് വി​ശ്ര​മം ന​ൽ​കി​യ ആ​ർ​ട്ടെ​റ്റ യു​വ​നി​ര​യെ ആ​ണ് ക​ള​ത്തി​ലി​റ​ക്കി​യ​ത്. എ​ഡി നെ​ക്തി​യ(42), ജോ​യി വി​ല്ലോ​ക്ക്(44), നി​ക്കോ​ളാ​സ് പെ​പെ(46) എ​ന്നി​വ​രാ​ണ് ആ​ഴ്സ​ണ​ലി​ന്‍റെ ഗോ​ളു​ക​ൾ നേ​ടി​യ​ത്.

ജ​യ​ത്തോ​ടെ ആ​ഴ്സ​ണ​ൽ ഗ്രൂ​പ്പി​ൽ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി. ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ ആ​റു പോ​യി​ന്‍റാ​ണ് ആ​ഴ്സ​ണ​ലി​നു​ള്ള​ത്. ര​ണ്ടു മ​ത്സ​ര​ങ്ങ​ളും തോ​റ്റ ഡു​ണ്ട​ൽ​ക് ഗ്രൂ​പ്പി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.