കൊ​ല്ല​ത്ത് യു​വ​തി​യെ അ​യ​ൽ​വാ​സി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി
Friday, October 30, 2020 6:35 PM IST
കൊ​ല്ലം: വീ​ടി​ന് സ​മീ​പ​ത്തു​കൂ​ടി മ​ലി​ന​ജ​ലം ഒ​ഴു​കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​യു​ടെ കു​ത്തേ​റ്റ് യു​വ​തി മ​രി​ച്ചു. ഉ​ളി​യ​ക്കോ​വി​ൽ കോ​തേ​ത്ത് പ‍​ഴ​യ​ത്തു​വീ​ട്ടി​ൽ അ​ഭി​രാ​മി (24) ആ​ണ് മ​രി​ച്ച​ത്. മാ​താ​വ് ലീ​ല​യ്ക്കും കു​ത്തേ​റ്റു. ഇ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. അ​യ​ൽ​വാ​സി ഉ​മേ​ഷ്ബാ​ബു​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ക്ര​മ​ണ​ത്തി​നി​ട​യി​ൽ ഇ​യാ​ൾ​ക്കും പ​രി​ക്കേ​റ്റ് കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ഭി​രാ​മി​യു​ടെ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.