പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭ​ര​ണ​ത്തി​ൽ സി​പി​എം ശ​ര​ശ​യ്യ​യി​ലാ​ണെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല
Friday, October 30, 2020 11:34 AM IST
തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭ​ര​ണ​ത്തി​ൽ സി​പി​എം ശ​ര​ശ​യ്യ​യി​ലാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പാ​ർ​ട്ടി​ക്കാ​ണോ ഭ​ര​ണ​ത്തി​നാ​ണോ കൂ​ടു​ത​ൽ ദു​ർ​ഗ​ന്ധ​മെ​ന്ന കാ​ര്യം​മാ​ത്ര​മാ​ണ് സം​ശ​യ​മെ​ന്നും ചെ​ന്നി​ത്ത​ല പ​രി​ഹ​സി​ച്ചു.

സ​ർ​ക്കാ​രി​ന്‍റെ​യും സി​പി​എ​മ്മി​ന്‍റെ​യും സ​മ്പൂ​ർ​ണ ത​ക​ർ​ച്ച​യാ​ണ് ജ​നം കാ​ണു​ന്ന​ത്. ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി പ്ര​ഖ്യാ​പി​ക്കും എ​ന്നാ​ണ് ജ​നം ക​രു​തി​യ​ത്. ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച​ത് പ്ര​ത്യേ​ക ത​രം ക്യാ​പ്സൂ​ൾ ആ​ണ്.

ശി​വ​ശ​ങ്ക​ർ ക​ള്ള​പ്പ​ണ കേ​സി​ൽ അ​ഞ്ചാം പ്ര​തി​യാ​ണ്. ബി​നീ​ഷ് കോ​ടി​യേ​രി മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ലാ​യി. ഭ​ര​ണ​വും പാ​ർ​ട്ടി​യും ട്രി​പ്പ് ഇ​ട്ട് കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭ​ര​ണ​ത്തി​ൽ പാ​ർ​ട്ടി ഇ​ന്ന് ശ​ര​ശ​യ്യ​യി​ലാ​ണ്.

ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ത​ല​യി​ൽ എ​ല്ലാം കെ​ട്ടി​വ​ച്ച് ര​ക്ഷ​പെ​ടാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​ത്. ലാ​വ്‌​ലി​നി​ലും പി​ണ​റാ​യി ചെ​യ്ത​ത് ഇ​ത് ത​ന്നെ​യാ​ണ്. ഇ​ഡി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ സ്വ​ർ​ണ്ണ​ക്ക​ട​ത്തി​ലെ ശി​വ​ശ​ങ്ക​റി​ന്‍റെ സ​ഹാ​യം വ്യ​ക്ത​മാ​ണ്.

ശി​വ​ശ​ങ്ക​റി​ന്‍റെ സ​ഹാ​യം എ​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ സ​ഹാ​യ​മാ​ണ്. ഇ​തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ഉ​ത്ത​ര​വാ​ദി​ത്തം ഇ​ല്ലേ?. മു​ഖ്യ​മ​ന്ത്രി തു​ട​ർ​ച്ച​യാ​യി ക​ള്ളം പ​റ​യു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ങ്ക് വ്യ​ക്ത​മാ​ണ്. സ്പ്രിം​ഗ്ള​ർ, ബെ​വ്കോ, പ​മ്പ മ​ണ​ൽ​ക​ട​ത്ത്, ഇ ​മൊ​ബി​ലി​റ്റി, ലൈ​ഫ് മി​ഷ​ൻ അ​ഴി​മ​തി​ക​ൾ എ​ല്ലാം മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ ശി​വ​ശ​ങ്ക​ർ ചെ​യ്ത​താ​ണ്.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​യു​ള്ള യു​ദ്ധം യു​ഡി​എ​ഫ് മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കും. എ​ല്ലാ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ലും ഒ​ന്നാം പ്ര​തി മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.