പ​ബ്ജി ഗെ​യിം ഇ​ന്ത്യ​യി​ലെ സേ​വ​നം പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ച്ചു
Friday, October 30, 2020 12:14 PM IST
ന്യൂഡൽഹി: പ​ബ്ജി ഗെ​യിം ഇ​ന്ത്യ​യി​ലെ സേ​വ​നം പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ച്ചു. പ​ബ്ജി​യു​ടെ ഉ​ട​മ​ക​ൾ ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി‍​യി​ച്ച​ത്. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ബ്ജി ഉ​ൾ​പ്പ​ടെ116 ആ​പ്പു​ക​ൾ സെ​പ്റ്റം​ബ​റി​ൽ നി​രോ​ധി​ച്ചി​രു​ന്നു.

ആ​പ്പി​ളി​ന്‍റെ ആ​പ് സ്റ്റോ​ർ, ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​ർ എ​ന്നി​വ​യി​ൽ നി​ന്നു നേ​ര​ത്തേ ത​ന്നെ പ​ബ്ജി ല​ഭി​ക്കാ​താ​യി​രു​ന്നെ​ങ്കി​ലും നി​ല​വി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​വ​ർ​ക്ക് ഗെ​യിം ക​ളി​ക്കാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു. ഇ​നി അ​ത് സാ​ധി​ക്കി​ല്ല.

കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​രോ​ധി​ച്ചു​വെ​ങ്കി​ലും സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് പ​ബ്ജി തി​രി​കെ​യെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു പ​ബ്ജി ആ​രാ​ധ​ക​ർ. ഇ​ന്ത്യ​യി​ലെ നി​ല​വി​ലു​ള്ള നി​യ​മ​പ്ര​കാ​രം ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഡേ​റ്റ സം​ര​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പ​ബ്ജി അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.