ചെ​റു​പു​ഷ്പം കൊ​ച്ചേ​ട്ട​ൻ നി​ര്യാ​ത​നാ​യി
Friday, October 30, 2020 3:23 PM IST
പാ​ലാ: പ്ര​മു​ഖ സി​നി​മ നി​ർ​മാ​ണ ക​ന്പ​നി​യാ​യ ചെ​റു​പു​ഷ്പം ഫി​ലിം​സ് ഉ​ട​മ​യും പാ​ലാ​യി​ലെ ആ​ദ്യ​കാ​ല വ്യാ​പാ​രി​യു​മാ​യ ജോ​സ​ഫ് ജെ. ​ക​ക്കാ​ട്ടി​ൽ (ചെ​റു​പു​ഷ്പം കൊ​ച്ചേ​ട്ട​ൻ- 86) നി​ര്യാ​ത​നാ​യി. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ചേ​ർ​പ്പു​ങ്ക​ൽ മാ​ർ​സ്ലീ​വാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്നു പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം.

മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് വീ​ട്ടി​ലെ​ത്തി​ക്കും. തു​ട​ർ​ന്നു മൂ​ന്നി​ന് പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ത്വ​ത്തി​ൽ സം​സ്കാ​ര ശൂ​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ച്ചു നാ​ലി​നു പാ​ലാ രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ കു​രു​വി​നാ​ൽ സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ ന​ട​ക്കും.

ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​ക്കു​ട്ടി (തൊ​ടു​പു​ഴ വ​ലി​യ​മ​രു​തു​ങ്ക​ൽ കു​ടും​ബാം​ഗ​മാ​ണ്). മ​ക്ക​ൾ: മോ​ളി, പ​രേ​ത​യാ​യ വ​ത്സ​മ്മ, റോ​സ​മ്മ, മേ​ഴ്സി, കു​ഞ്ഞു​മോ​ൻ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ഡോ. ​ജോ​സി മാ​ളി​യേ​ക്ക​ൽ (എ​റ​ണാ​കു​ളം), ജോ​യ് മാ​ളി​യേ​ക്ക​ൽ (പാ​ലാ), വി​ൽ​സ​ണ്‍ നി​ര​പ്പേ​ൽ (തൊ​ടു​പു​ഴ), സ​ണ്ണി പു​ത്തോ​ക്കാ​ര​ൻ (എ​റ​ണാ​കു​ളം), ജ്യോ​തി ചെ​റ​ക്കേ​ക്കാ​ര​ൻ (തൃ​ശൂ​ർ).

വി​ട​വാ​ങ്ങി​യ​ത് നി​ര​വ​ധി ഹി​റ്റു​ക​ളു​ടെ നി​ർ​മാ​താ​വ്

ചെ​റു​പു​ഷ്പം കൊ​ച്ചേ​ട്ട​ൻ 1975-ലാ​ണ് സി​നി​മാ​രം​ഗ​ത്ത് എ​ത്തു​ന്ന​ത്. 1975-ൽ ​പു​റ​ത്തി​റ​ങ്ങി​യ അ​നാ​വ​ര​ണ​മാ​ണ് ചെ​റു​പു​ഷ്പം ഫി​ലിം​സി​ന്‍റെ ആ​ദ്യ മ​ല​യാ​ള ചി​ത്രം. ഇ​ത് സാ​ന്പ​ത്തി​ക​മാ​യി വി​ജ​യി​ച്ചി​ല്ലെ​ങ്കി​ലും സി​നി​മ​രം​ഗ​ത്ത് കൊ​ച്ചേ​ട്ട​നെ അ​റി​യ​പ്പെ​ടു​ന്ന വ്യ​ക്തി​യാ​ക്കി മാ​റ്റി.

ചി​ത്ര​ത്തി​ലെ അ​ണി​യ​റ​ക്കാ​ർ​ക്കെ​ല്ലാം ന​ഷ്ടം സ​ഹി​ച്ചും അ​ദ്ദേ​ഹം പ്ര​തി​ഫ​ലം ന​ൽ​കി​യ​തും ച​ല​ച്ചി​ത്രം രം​ഗ​ത്ത് സം​സാ​ര വി​ഷ​യ​മാ​യി. തു​ട​ർ​ന്ന് താ​ത്കാ​ലി​ക​മാ​യി സി​നി​മാ​ലോ​ക​ത്ത് നി​ന്ന് മാ​റി​യെ​ങ്കി​ലും സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം വീ​ണ്ടും സ​ജീ​വ​മാ​യി.

1977ൽ ​തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ​സ്റ്റാ​റാ​യി മാ​റി​യ ശ്രീ​ദേ​വി, മ​ധു എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി നി​ർ​മി​ച്ച "ആ ​നി​മി​ഷം' വ​ലി​യ വി​ജ​യം നേ​ടി. അ​ടു​ത്ത​വ​ർ​ഷം (1978) ക​മ​ലാ​ഹാ​സ​ൻ, മ​ധു, ഷീ​ല, സീ​മ എ​ന്നി​വ​രെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി എ​ത്തി​യ "ഈ​റ്റ' വ​ൻ​വി​ജ​യ​മാ​യ​തോ​ടെ മ​ല​യാ​ള സി​നി​മ​യി​ൽ ഏ​റ്റ​വും മി​ക​ച്ച ബാ​ന​റാ​യി ചെ​റു​പു​ഷ്പം ഫി​ലിം​സും ഉ​ട​മ​യാ​യ കൊ​ച്ചേ​ട്ട​നും മാ​റി.

തു​ട​ർ​ന്ന് നി​ദ്ര (1981), വീ​ട് (1982), ഹി​മ​വാ​ഹി​നി (1983), മൗ​ന​നൊ​ന്പ​രം (1985), ഇ​തി​ലെ ഇ​നി​യും വ​രൂ (1986), അ​നു​രാ​ഗി (1988), പാ​വം പാ​വം രാ​ജ​കു​മാ​ര​ൻ എ​ന്നീ ഹി​റ്റു​ക​ളും മ​ല​യാ​ള സി​നി​മ​യ്ക്ക് സ​മ്മാ​നി​ച്ചു. "നാ​ട​ൻ പെ​ണ്ണും നാ​ട്ടു​പ്ര​മാ​ണി​യും' എ​ന്ന സി​നി​മ​യാ​ണ് അ​വ​സാ​ന​മാ​യി മ​ല​യാ​ള​ത്തി​ൽ നി​ർ​മി​ച്ച​ത്.

ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ധാ​ന നി​ർ​മാ​താ​ക്ക​ളാ​യി​രു​ന്ന സൂ​പ്പ​ർ​ഗു​ഡു​മാ​യി ചേ​ർ​ന്ന് എ​ട്ട് സി​നി​മ​ക​ളാ​ണ് ചെ​റു​പു​ഷ്പം ഫി​ലിം​സ് പു​റ​ത്തി​റ​ക്കി​യ​ത്. മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴ്, ക​ന്ന​ട, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലും സി​നി​മ​ക​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട്.

സി​നി​മാ മേ​ഖ​ല​യി​ലെ ഡി​ജി​റ്റ​ൽ വി​പ്ല​വ​മാ​യ യു​ണൈ​റ്റ​ഡ് ഫി​ലിം ഓ​ർ​ഗ​നൈ​സേ​ഷ​ൻ (യു​എ​ഫ്ഒ) എ​ന്ന സാ​റ്റ​ലൈ​റ്റ് സി​നി​മാ റി​ലീ​സ് സം​വി​ധാ​നം എ​ന്ന ആ​ശ​യം മ​ല​യാ​ള​ക്ക​ര​യി​ൽ ആ​ദ്യ മൂ​ന്ന് വ​ർ​ഷ​ക്കാ​ലം ന​ട​പ്പി​ലാ​ക്കി​യ​തും ചെ​റു​പു​ഷ്പം ഫി​ലിം​സാ​യി​രു​ന്നു. കൊ​ച്ചി ഉ​ദ​യം​പേ​രൂ​രി​ൽ അ​ഞ്ചേ​ക്ക​റി​ലു​ള്ള ചെ​റു​പു​ഷ്പം സ്റ്റു​ഡി​യോ അ​ടു​ത്ത​കാ​ലം വ​രെ​യും സി​നി​മാ കേ​ന്ദ്ര​മാ​യി​രു​ന്നു.

സി​നി​മ​യു​ടെ പാ​ലാ​യി​ലെ കേ​ന്ദ്ര​മാ​യാ​ണ് കൊ​ച്ചേ​ട്ട​ന്‍റെ പു​ലി​യ​ന്നൂ​രി​ലു​ള്ള വീ​ട് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ഒ​രു കാ​ല​ത്ത് പ്ര​ദേ​ശ​ത്തെ ഏ​റ്റ​വും വ​ലി​യ വീ​ട് കൊ​ച്ചേ​ട്ട​ന്‍റെ​താ​യി​രു​ന്നു. ഈ ​വീ​ട്ടി​ലാ​യി​രു​ന്നു സി​നി​മാ പ്ര​വ​ർ​ത്ത​ക​രും ന​ടീ​ന​ട​ന്മാ​രും താ​മ​സി​ച്ചി​രു​ന്ന​ത്. ജി​ല്ല​യി​ൽ എ​വി​ടെ ചി​ത്രീ​ക​ര​ണം ന​ട​ന്നാ​ലും താ​മ​സം ഒ​രു​ക്കി​യി​രു​ന്ന​ത് ഈ ​വീ​ട്ടി​ലാ​യി​രു​ന്നു. നി​ര​വ​ധി സി​നി​മ​ക​ളി​ലും ഈ ​വീ​ട് ക​ഥാ​പാ​ത്ര​മാ​യി​ട്ടു​ണ്ട്.

നി​ത്യ​ഹ​രി​ത നാ​യ​ക​ൻ പ്രേം​ന​സീ​ർ, ക​മ​ലാ​ഹാ​സ​ൻ, മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, മ​ധു, സു​കു​മാ​ര​ൻ, സു​രേ​ഷ്ഗോ​പി, ജ​യ​റാം, ശ്രീ​നി​വാ​സ​ൻ, ജ​ഗ​തി, ഷീ​ല, ജ​യ​ഭാ​ര​തി, ശ്രീ​ദേ​വി, സീ​മ, ര​മ്യാ​കൃ​ഷ്ണ​ൻ, കെ​പി​എ​സ്‌​സി ല​ളി​ത, മേ​ന​ക, ഉ​ർ​വ​ശി തു​ട​ങ്ങി നി​ര​വ​ധി ച​ല​ച്ചി​ത്ര താ​ര​ങ്ങ​ൾ ആ​ഴ്ച​ക​ളോ​ളം കൊ​ച്ചേ​ട്ട​ന്‍റെ അ​ഥി​തി​ക​ളാ​യും ക​ഥാ​പാ​ത്ര​ങ്ങ​ളാ​യും പു​ലി​യ​ന്നൂ​രി​ലെ വീ​ട്ടി​ൽ ഒ​ത്തു​കൂ​ടി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ എ. ​വി​ൻ​സെ​ന്‍റ്, ഐ.​വി. ശ​ശി, ഭ​ര​ത​ൻ, പി.​ജി. വി​ശ്വം​ഭ​ര​ൻ, ശ​ശി​കു​മാ​ർ, ക​മ​ൽ തു​ട​ങ്ങി​യ പ്ര​മു​ഖ സം​വി​ധാ​യ​ക​രോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​നാ​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.