മു​ഖ്യ​മ​ന്ത്രി​യു​ടെ​യും സി​പി​എ​മ്മി​ന്‍റെ​യും മ​റു​പ​ടി പ​രി​ഹാ​സ്യ​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ
Friday, October 30, 2020 1:19 PM IST
തി​രു​വ​ന​ന്ത​പു​രം: എം. ​ശി​വ​ശ​ങ്ക​റി​നെ​യും ബി​നീ​ഷ് കോ​ടി​യേ​രി​യെ​യും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ഇ​രു​വ​രു​ടെ​യും അ​റ​സ്റ്റി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടേ​യും സി​പി​എ​മ്മി​ന്‍റെ​യും മ​റു​പ​ടി പ​രി​ഹാ​സ്യ​മാ​ണെ​ന്ന് സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു

പാ​ർ​ട്ടി​യും മു​ഖ്യ​മ​ന്ത്രി​യും പ​ച്ച​ക്ക​ള്ളം ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ക​ള്ള​ക്ക​ട​ത്ത് സം​ഘം എ​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഇ​തു​വ​രെ മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള ആ​പ്പി​ൾ വാ​ച്ച് ഉ​പ​യോ​ഗി​ച്ചി​രു​ന്നു. പി​ന്നീ​ട​ത് ഒ​ഴി​വാ​ക്കി.

സ​ന്തോ​ഷ് ഈ​പ്പ​ൻ കൈ​ക്കൂ​ലി​യാ​യി ന​ൽ​കി​യ ഒ​രു ഐ ​ഫോ​ൺ എ​വി​ടെ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്ക് അ​റി​യാം. ലൈ​ഫ് മി​ഷ​നി​ലെ സി​ബി​ഐ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്. അ​ഴി​മ​തി​യു​ടെ ഗു​ണ​ഭോ​ക്താ​വ് മു​ഖ്യ​മ​ന്ത്രി ആ​ണ്. സി​പി​എം കേ​ന്ദ്ര ക​മ്മ​റ്റി ജ​ഡ വ​സ്തു​വാ​യി. പാ​ർ​ട്ടി​യും സ​ർ​ക്കാ​രും ക​ള​ങ്ക​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി രാ​ജി​വ​ച്ചൊ​ഴി​യ​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.