കേ​സ് മ​റ്റൊ​രു കോ​ട​തി​യി​ലേ​ക്ക് മാ​റ്റ​ണം; ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി
Friday, October 30, 2020 1:28 PM IST
കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സ് മ​റ്റൊ​രു കോ​ട​തി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് കേ​സി​ല്‍ ഇ​ര​യാ​യ ന​ടി. ത​നി​ക്ക് വി​ചാ​ര​ണ കോ​ട​തി​യി​ല്‍ നി​ന്നും നീ​തി ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ചോ​ദ്യം ചെ​യ്യ​ലു​ക​ളു​ടെ പേ​രി​ല്‍ മാ​ന​സി​ക പീ​ഡ​ന​മു​ണ്ടാ​യ​പ്പോ​ള്‍ കോ​ട​തി നി​ശ​ബ്ദ​മാ​യി നി​ല്‍​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ന​ടി കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി.

പ​ല​പ്പോ​ഴും ചോ​ദ്യം ചെ​യ്യ​ലി​നാ​യി 20 അ​ഭി​ഭാ​ഷ​ക​രെ കൊ​ണ്ടു​വ​രു​ന്നു​വെ​ന്നും വി​ചാ​ര​ണ​ക്കോ​ട​തി​ക്കെ​തി​രെ പ്രോ​സി​ക്യൂ​ഷ​ന്‍ ത​ന്നെ രം​ഗ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​സ് മ​റ്റൊ​രു കോ​ട​തി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും ന​ടി ആ​വ​ശ്യ​പ്പെ​ട്ടു.

കേ​സി​ല്‍ വി​ചാ​ര​ണ​ക്കോ​ട​തി​ക്കെ​തി​രെ സ​ര്‍​ക്കാ​രും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.