സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലി​ല്ല; ഉ​ള്ളി വി​ല നൂ​റി​ൽ, സ​വാ​ള വി​ല​യി​ൽ നേ​രി​യ കു​റ​വ്
Friday, October 30, 2020 5:51 PM IST
കോ​ട്ട​യം: ഉ​ള്ളി, സ​വാ​ള വി​ല കു​റ​യ്ക്കാ​ൻ വി​പ​ണി​യി​ൽ ഇ​ട​പെ​ടു​മെ​ന്ന സ​ർ​ക്കാ​ർ വാ​ക്ക് പാ​ഴാ​യി. ആ​ഴ്ച​യൊ​ന്ന് ക​ഴി​ഞ്ഞി​ട്ടും ഉ​ള്ളി വി​ല മേ​ലോ​ട്ട് കു​തി​ക്കു​ക​യാ​ണ്. ഇ​ന്ന് മൊ​ത്ത​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ള്ളി​ക്ക് കി​ലോ 100 രൂ​പ​യാ​ണ് വി​ല.

ചി​ല്ല​റ വി​ല്പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തു​മ്പോ​ൾ വി​ല വീ​ണ്ടും ഉ​യ​രും. അ​തേ​സ​മ​യം സ​വാ​ള വി​ല​യി​ൽ നേ​രി​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ന്ന് 70 രൂ​പ​യാ​ണ് സ​വാ​ള​യ്ക്ക് മൊ​ത്ത​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ല.

വി​ല കു​തി​ച്ചു​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​പ​ണി​യി​ൽ ഇ​ട​പെ​ടു​മെ​ന്ന് മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ര​ണ്ടു ട​ണ്‍ സ​വാ​ള നാ​ഫെ​ഡ് വ​ഴി സം​സ്ഥാ​ന​ത്ത് എ​ത്തി​ച്ച് കി​ലോ 50 രൂ​പ നി​ര​ക്കി​ൽ സ​പ്ലൈ​കോ വ​ഴി വി​ത​ര​ണം ചെ​യ്യു​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വാ​ഗ്ദാ​നം. എ​ന്നാ​ൽ സ​പ്ലൈ​കോ ഡി​പ്പോ​ക​ളി​ൽ ഇ​വ എ​ത്തി​യി​ല്ല.

മൊ​ത്ത​വി​ത​ര​ണ​ക്കാ​ർ പൂ​ഴ്ത്തി​വ​യ്പ്പി​ലൂ​ടെ കൃ​ത്രി​മ വി​ല​ക്ക​യ​റ്റം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. എ​ന്നാ​ൽ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഇ​ക്കാ​ര്യ​ങ്ങ​ളൊ​ന്നും പ​രി​ശോ​ധി​ക്കു​ന്നി​ല്ല. വി​പ​ണി​യി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ണ്ടാ​യി​ല്ലെ​ങ്കി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​ല വീ​ണ്ടും കൂ​ടു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. ഉ​ള്ളി, സ​വാ​ള എ​ന്നി​വ​യ്ക്ക് പു​റ​മേ പ​ച്ച​ക്ക​റി വി​ല​യും ഉ​യ​ർ​ന്നു നി​ൽ​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.