മും​ബൈ​യി​ലെ തി​ര​ക്കേ​റി​യ റോ​ഡി​ൽ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് മാ​ക്രോ​ണി​ന്‍റെ പോ​സ്റ്റ​ർ
Friday, October 30, 2020 5:53 PM IST
മും​ബൈ: ദ​ക്ഷി​ണ മും​ബൈ​യി​ലെ തി​ര​ക്കേ​റി​യ റോ​ഡി​ൽ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​ന്‍റെ പോ​സ്റ്റ​ർ. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ജെ​ജെ മേ​ൽ​പ്പാ​ല​ത്തി​നു താ​ഴെ മു​ഹ​മ്മ​ദ് അ​ലി റോ​ഡി​ലാ​ണ് മാ​ക്രോ​ണി​ന്‍റെ പോ​സ്റ്റ​ർ പ​തി​ച്ച​ത്.

ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ പോ​ലീ​സെ​ത്തി പോ​സ്റ്റ​റു​ക​ള്‍ നീ​ക്കം ചെ​യ്തു. അ​തേ​സ​മ​യം ആ​രാ​ണ് പോ​സ്റ്റ​ര്‍ പ​തി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും സം​ഭ​വ​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

പ്ര​വാ​ച​ക നി​ന്ദ ആ​രോ​പി​ക്ക​പ്പെ​ട്ട കാ​ര്‍​ട്ടൂ​ണി​ന്‍റെ പേ​രി​ൽ ഫ്രാ​ൻ​സി​ൽ അ​ധ്യാ​പ​ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നു ശേ​ഷം ഫ്രാ​ൻ​സി​ൽ ഭീ​ക​ര​വാ​ദി​ക ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ടി​രു​ന്നു.

ഇ​തോ​ടെ മാ​ക്രോ​ണി​നെ​തി​രെ ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ൾ​ക്കി​ട​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. ഇ​ന്ത്യ​യി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മാ​ക്രോ​ണി​നെ അ​ധി​ക്ഷേ​പി​ക്കു​ന്ന പോ​സ്റ്റ​റു​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.