ബി​നീ​ഷി​ന്‍റെ ആസ്തി അളക്കുന്നു; തി​രു​വ​ന​ന്ത​പു​ര​ത്തും ക​ണ്ണൂ​രി​ലും ഭൂ​മി​യും വീ​ടും
Friday, October 30, 2020 8:05 PM IST
തി​രു​വ​ന​ന്ത​പു​രം: ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്നു ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് തി​രു​വ​ന​ന്ത​പു​രം ശാ​സ്ത​മം​ഗ​ലം വി​ല്ലേ​ജി​ലും ക​ണ്ണൂ​ർ ചൊ​ക്ലി വി​ല്ലേ​ജി​ലു​മാ​യി ഭൂ​മി​യും വീ​ടു​മു​ണ്ടെ​ന്നു പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. കൂ​ടാ​തെ ചി​ല ഹോ​ട്ട​ലു​ക​ളി​ൽ നി​ക്ഷേ​പ​വു​മു​ണ്ട്.

ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു കൈ​മാ​റി​യ രേ​ഖ​ക​ളി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ ഭൂ​മി 2014 ലും ​ക​ണ്ണൂ​രി​ലെ ഭൂ​മി 2018ലു​മാ​ണു വാ​ങ്ങി​യ​ത്.

ബി​നീ​ഷി​ന്‍റെ വ​സ്തു​വ​ക​ൾ സം​ബ​ന്ധി​ച്ച രേ​ഖ​ക​ക​ൾ തേ​ടി​യു​ള്ള ഇ​ഡി​യു​ടെ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പു പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് കൈ​മാ​റി​യ​ത്. വി​ശ​ദ റി​പ്പോ​ർ​ട്ട് തേ​ടി ജി​ല്ലാ ര​ജി​സ്ട്രാ​ർ​മാ​ർ​ക്ക് ക​ത്തു ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.