ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന
Friday, October 30, 2020 8:20 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന് എ​ത്തു​ന്ന​വ​ർ​ക്ക് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന മ​തി​യെ​ന്ന് തീ​രു​മാ​നം. ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​ർ 24 മ​ണി​ക്കൂ​റി​ന​കം ല​ഭി​ച്ച കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​യി​ൽ ക​രു​ത​ണം. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു വ​രു​ന്ന​വ​ർ ട്രെ​യി​ൻ ഇ​റ​ങ്ങു​ന്ന​തി​ന് സ​മീ​പ​ത്തെ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ലെ​ത്തി ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്ത​ണം.

പ​രി​ശോ​ധ​ന​ക്കാ​യി കൂ​ടു​ത​ൽ കി​യോ​സ്കു​ക​ൾ സ്ഥാ​പി​ക്കാനും തീരുമാനമായി. മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ത്ഥാ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള ഓ​ണ്‍​ലൈ​ൻ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാണ് തീരുമാനം.

നേ​ര​ത്തെ 48 മ​ണി​ക്കൂ​റി​ന​കം ല​ഭി​ച്ച പ​രി​ശോ​ധ​നാ ഫ​ലം മ​തി​യാ​യി​രു​ന്നു. കോ​ട​തി നി​ർ​ദേ​ശ​ത്തി​ന്‍റെ​യും, കൊ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 24 മ​ണി​ക്കൂ​റി​ന​ക​മു​ള്ള കൊ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്.

പ്ര​തി​ദി​നം ആ​യി​രം തീ​ർ​ഥാ​ട​ക​ർ​ക്കാ​ണ് വി​ർ​ച്വ​ൽ ക്യൂ ​സം​വി​ധാ​ന​ത്തി​ലൂ​ടെ ദ​ർ​ശ​നം അ​നു​വ​ദി​ക്കു​ക. മ​ണ്ഡ​ല​കാ​ല​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​വും മ​ക​ര​വി​ള​ക്കി​നും ദ​ർ​ശ​ന​ത്തി​ന് 5000 പേ​രെ വീ​തം അ​നു​വ​ദി​ക്കും.

ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം നി​ല​യ്ക്ക​ലി​ൽ സാ​മൂ​ഹി​ക അ​ക​ല​ത്തോ​ടെ വി​രി വ​യ്ക്കാ​നു​ള്ള സൗ​ക​ര്യ​വും അ​ണു​വി​മു​ക്ത​മാ​ക്കാ​നു​മു​ള്ള സൗ​ക​ര്യ​വു​മൊ​രു​ക്ക​ണ​മെ​ന്നും മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.