സ​ഹോ​ദ​ര​നെ കാ​ണാ​നാ​വാ​തെ ബി​നോ​യ് കോ​ടി​യേ​രി ഇ​ഡി ഓ​ഫീ​സി​ൽ​നി​ന്നും മ​ട​ങ്ങി
Friday, October 30, 2020 9:17 PM IST
ബം​ഗ​ളൂ​രു: എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ക​സ്റ്റ​ഡി​യി​ല്‍ ക​ഴി​യു​ന്ന ബി​നീ​ഷ് കോ​ടി​യേ​രി​യെ കാ​ണാ​ൻ സ​ഹോ​ദ​ര​ന്‍ ബി​നോ​യ് കോ​ടി​യേ​രി​യെ അ​നു​വ​ദി​ച്ചി​ല്ല. ക​സ്റ്റ​ഡി​യി​ലു​ള്ള​യാ​ളെ കാ​ണി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​തോ​ടെ ബി​നോ​യ് കോ​ടി​യേ​രി മ​ട​ങ്ങി.

ബം​ഗ​ളൂ​രു ഇ​ഡി ഓ​ഫീ​സി​ൽ അ​ഭി​ഭാ​ഷ​ക​രു​മൊ​ത്താ​ണ് ബി​നോ​യ് എ​ത്തി​യ​ത്. എ​ന്നാ​ൽ തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മ്പോ​ള്‍ ക​ണ്ട് സം​സാ​രി​ക്കാ​മെ​ന്ന് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

അ​ര​മ​ണി​ക്കൂ​റി​ലേ​റെ സ​മ​യം ഇ​ഡി ഓ​ഫീ​സി​ൽ ചെ​ല​വ​ഴി​ച്ച ശേ​ഷ​മാ​ണ് ബി​നോ​യ് മ​ട​ങ്ങി​യ​ത്. ബി​നീ​ഷി​നു​ള്ള വ​സ്ത്ര​ങ്ങ​ള്‍ രാ​വി​ലെ ഇ​ഡി ഓ​ഫീ​സി​ലെ​ത്തി ബി​നോ​യ് കോ​ടി​യേ​രി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു കൈ​മാ​റി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.