ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ; വി​ധി പ​റ​യാ​ൻ മാ​റ്റി
Friday, October 30, 2020 9:36 PM IST
കൊ​ച്ചി: അശ്ലീല വീഡിയോ പോ​സ്റ്റു ചെ​യ്ത​തി​ന്‍റെ പേ​രി​ല്‍ യൂ ​ട്യൂ​ബ​ര്‍ വി​ജ​യ് പി. ​നാ​യ​രെ മ​ര്‍​ദി​ച്ച കേ​സി​ല്‍ ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി, ദി​യ സ​ന, ശ്രീ​ല​ക്ഷ്മി എ​ന്നി​വ​ര്‍ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി വി​ധി പ​റ​യാ​നാ​യി മാ​റ്റി. പ്ര​തി​ക​ള്‍​ക്ക് മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കു​ന്ന​തി​നെ എ​തി​ര്‍​ത്തു വി​ജ​യ് പി. ​നാ​യ​ര്‍ ന​ല്‍​കി​യ ക​ക്ഷി ചേ​രാ​നു​ള്ള ഹ​ര്‍​ജി​യി​ലും വാ​ദം കേ​ട്ട ശേ​ഷ​മാ​ണ് സിം​ഗി​ള്‍​ബെ​ഞ്ച് വി​ധി പ​റ​യാ​ന്‍ മാ​റ്റി​യ​ത്.

വി​വാ​ദ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​തി​നെ​തി​രേ മ്യൂ​സി​യം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ശേ​ഷ​വും യൂ​ട്യൂ​ബ​റെ ആ​ക്ര​മി​ച്ച​ത് നി​യ​മം കൈ​യി​ലെ​ടു​ക്കു​ന്ന പ്ര​വൃ​ത്തി​യ​ല്ലാ​തെ മ​റ്റെ​ന്താ​ണെ​ന്നും നി​യ​മ​വാ​ഴ്ച​യി​ല്‍ ഹ​ര്‍​ജി​ക്കാ​ര്‍​ക്ക് വി​ശ്വാ​സ​മി​ല്ലെ​ന്ന​ല്ലേ ഇ​തു സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു. സ​മൂ​ഹ​ത്തി​ല്‍ മാ​റ്റ​മു​ണ്ടാ​ക്കാ​ന്‍ ഇ​ത്ത​ര​ത്തി​ല്‍ ആ​രെ​ങ്കി​ലും ഇ​റ​ങ്ങി പു​റ​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നു ഹ​ര്‍​ജി​ക്കാ​ര്‍ ഇ​തി​നു മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു.

ഒ​ത്തു​തീ​ര്‍​പ്പു ച​ര്‍​ച്ച​യ്ക്കാ​യി വി​ളി​ച്ച​തു​കൊ​ണ്ടാ​ണ് വി​ജ​യ് പി. ​നാ​യ​രു​ടെ താ​മ​സ സ്ഥ​ല​ത്തേ​ക്ക് പോ​യ​തെ​ന്ന ഹ​ര്‍​ജി​ക്കാ​രു​ടെ വാ​ദം ശ​രി​യ​ല്ലെ​ന്നു വി​ജ​യി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ വ്യ​ക്ത​മാ​ക്കി. അ​തി​ക്ര​മി​ച്ചു ക​യ​റി മ​ര്‍​ദ്ദി​ച്ച​ശേ​ഷം ലാ​പ്‌​ടോ​പ്പും മൊ​ബൈ​ലും എ​ടു​ത്തു കൊ​ണ്ടു​പോ​യ​ത് ക​വ​ര്‍​ച്ച​യാ​ണെ​ന്നും വാ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.