റോ​യ​ലാ​യി റോ​യ​ൽ​സ്; രാ​ജ​സ്ഥാ​ന് ഏ​ഴു വി​ക്ക​റ്റ് ജ​യം
Friday, October 30, 2020 11:31 PM IST
അ​ബു​ദാ​ബി: ജീ​വ​ൻ​മ​ര​ണ പോ​രാ​ട്ട​ത്തി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ‌​സി​ന് ഗം​ഭീ​ര ജ​യം. കിം​ഗ്സ് ഇ​ല​വ​ണ്‍ പ​ഞ്ചാ​ബി​നെ ഏ​ഴു വി​ക്ക​റ്റി​ന് രാ​ജ​സ്ഥാ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി. പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി​യ 186 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 15 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ രാ​ജ​സ്ഥാ​ൻ മ​റി​ക​ട​ന്നു.

തോ​റ്റാ​ൽ പു​റ​ത്താ​കു​മാ​യി​രു​ന്ന രാ​ജ​സ്ഥാ​ൻ പ​ഞ്ചാ​ബി​ന്‍റെ അ​പ​രാ​ജി​ത ജൈ​ത്ര​യാ​ത്ര​ക്ക് വി​ര​മാ​മി​ട്ട് പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ​ക​ൾ സ​ജീ​വ​മാ​ക്കി. മു​ൻ​നി​ര ബാ​റ്റ്സ്മാ​ൻ​മാ​രെ​ല്ലാം ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ ബാ​റ്റ് ചെ​യ്ത​താ​ണ് രാ​ജ​സ്ഥാ​ന് അ​നാ​യാ​സ ജ​യം സ​മ്മാ​നി​ച്ച​ത്. ക്യാ​പ്റ്റ​ൻ സ്മി​ത്ത് വ​രെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഫോം ​വീ​ണ്ടെ​ടു​ത്തു.

ഉ​ത്ത​പ്പ (30) ബെ​ൻ സ്റ്റോ​ക്സ് (50), സ​ഞ്ജു സാം​സ​ൺ (48), സ്മി​ത്ത് (31), ജോ​സ് ബ​ട്‌​ല​ർ (22) എ​ന്നി​വ​രെ​ല്ലാം മി​ക​ച്ച ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ചു. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ ഉ​ത്ത​പ്പ​യും സ്റ്റോ​ക്സും ചേ​ർ​ന്ന് 60 റ​ൺ​സ് ആ​ണ് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. സ്റ്റോ​ക്സ് അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ച​പ്പോ​ൾ ഉ​ത്ത​പ്പ 10 റ​ൺ​സ് തി​ക​ച്ചി​രു​ന്നി​ല്ല. പി​ന്നീ​ട് സ​ഞ്ജു​വു​മാ​യി ചേ​ർ​ന്ന് ഉ​ത്ത​പ്പ 51 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി.

ഉ​ത്ത​പ്പ മ​ട​ങ്ങി​യ​തോ​ടെ സ്ഞ്ജു​വും സ്മി​ത്തും സ്കോ​ർ താ​ഴാ​തെ റ​ൺ ഒ​ഴു​ക്കി. ഇ​രു​വ​രും 34 റ​ൺ​സ് ആ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. അ​പ​രാ​ജി​ത​മാ​യ നാ​ലാം വി​ക്ക​റ്റി​ൽ സ്മി​ത്തും ബ​ട്‌​ല​റും 41 റ​ൺ​സ് നേ​ടി വി​ജ​യം പേ​രി​ലാ​ക്കി.

നേ​ര​ത്തെ ക്രി​സ് ഗെ​യ്‌​ലി​ന്‍റെ ത​ക​ർ​പ്പ​ൻ ബാ​റ്റിം​ഗി​ന്‍റെ ബ​ല​ത്തി​ലാ​ണ് പ​ഞ്ചാ​ബ് 185 റ​ണ്‍​സെ​ടു​ത്ത​ത്. ഗെ​യ്ൽ 63 പ​ന്തു​ക​ളി​ൽ നി​ന്നും 99 റ​ണ്‍​സെ​ടു​ത്തു. എ​ട്ട് സി​ക്സും ആ​റു ഫോ​റു​മാ​ണ് ഗെ​യ്‌​ലി​ന്‍റെ ബാ​റ്റി​ൽ​നി​ന്ന് പി​റ​ന്ന​ത്. ക്യാ​പ്റ്റ​ൻ രാ​ഹു​ലും (46) മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.