യു​വ​ന്‍റ​സി​ന് ആ​ശ്വാ​സം; ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി
Saturday, October 31, 2020 2:23 AM IST
ടൂ​റി​ൻ: യു​വ​ന്‍റ​സ് സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. യു​വ​ന്‍റ​സ് ക്ല​ബ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് റൊ​ണാ​ൾ‌​ഡോ​യു​ടെ രോ​ഗം ഭേ​ദ​മാ​യ വി​വ​രം അ​റി​യി​ച്ച​ത്. 19 ദി​വ​സ​ത്തെ ഐ​സ​ലേ​ഷ​നു ശേ​ഷ​മാ​ണ് താ​രം രോ​ഗ​മു​ക്ത​നാ​യ​ത്.

നേ​ഷ​ന്‍​സ് ലീ​ഗി​ല്‍ ഫ്രാ​ന്‍​സി​നെ​തി​രേ ക​ളി​ച്ച​തി​ന് ശേ​ഷം ഒ​ക്ടോ​ബ​ര്‍ 13നാ​ണ് റൊ​ണാ​ള്‍​ഡോ​യ്ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മൂ​ന്ന് പി​സി​ആ​ർ പ​രി​ശോ​ധ​ന​യി​ലും കോ​വി​ഡ് മു​ക്ത​ന​ല്ലാ​യി​രു​ന്നു താ​രം. ഇ​തു​മൂ​ലം ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ ബാ​ഴ്സ​ലോ​ണ​യ്ക്കെ​തി​രാ​യ മ​ത്സ​രം റൊ​ണാ​ൾ​ഡോ​യ്ക്ക് ന​ഷ്ട​മാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന സീ​രി എ​യി​ലെ മ​ല്‍​സ​ര​ത്തി​ന് റൊ​ണാ​ള്‍​ഡോ ക​ളി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.