"25 ട​ൺ സ​വാ​ള​യും ലോ​റി ഡ്രൈ​വ​റെ​യും കാ​ണാ​നി​ല്ല'; പ​രാ​തി​യു​മാ​യി കൊ​ച്ചി​യി​ലെ വ്യാ​പാ​രി
Saturday, October 31, 2020 5:45 AM IST
കൊ​ച്ചി: വി​പ​ണി​യി​ല്‍ സ​വാ​ള​യു​ടെ വി​ല കു​തി​ക്കു​ന്ന​തി​നി​ടെ 22 ല​ക്ഷം രൂ​പ​യു​ടെ സ​വാ​ള ലോ​ഡു​മാ​യി പു​റ​പ്പെ​ട്ട ലോ​റി കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി വ്യാ​പാ​രി. എ​റ​ണാ​കു​ളം മാ​ര്‍​ക്ക​റ്റി​ലെ എ​എ​ച്ച്എ​സ് വെ​ജി​റ്റ​ബി​ള്‍​സ് ഉ​ട​മ അ​ലി മു​ഹ​മ്മ​ദ് സി​യാ​ദാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്ത് വ​ന്നി​ട്ടു​ള്ള​ത്.

22 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ലോ​ഡ് മ​റി​ച്ച് വി​ല്‍​പ​ന ന​ട​ത്തി ഫോ​ണെ​ടു​ക്കാ​തെ ഡ്രൈ​വ​ര്‍ മു​ങ്ങി​യ​താ​ണെ​ന്നാ​ണ് സം​ശ​യ​മെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ലി മു​ഹ​മ്മ​ദ് സി​യാ​ദ് പ​റ​ഞ്ഞു.

25ന് ​അ​ഹ​മ്മ​ദ് ന​ഗ​ര്‍ ജി​ല്ല​യി​ലെ മ​ഹാ​രാ​ഷ്ട്ര കൃ​ഷി ഉ​ത്പ്പ​ന്ന സ​മി​തി​യു​ടെ മൊ​ത്ത വി​ത​ര​ണ ച​ന്ത​യി​ല്‍ നി​ന്നു ക​യ​റ്റി​വി​ട്ട 25 ട​ണ്‍ സ​വാ​ള അ​ട​ങ്ങു​ന്ന ലോ​റി​യാ​ണ് ആ​റു ദി​വ​സം പി​ന്നി​ട്ടി​ട്ടും കൊ​ച്ചി​യി​ലെ​ത്താ​ത്ത​ത്. കു​റ​ഞ്ഞ​ത് നാ​ല് ദി​വ​സ​ത്തി​നു​ള്ളി​ല്‍ ലോ​ഡു​മാ​യി വാ​ഹ​നം കൊ​ച്ചി​യി​ലെ​ത്തേ​ണ്ട​താ​ണ്.

എ​ന്നാ​ല്‍ അ​ത് ക​ഴി​ഞ്ഞി​ട്ടും എ​ത്താ​താ​യ​തോ​ടെ​യാ​ണ് വ്യാ​പാ​രി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ള്ള​ത്. കെ​എ​ല്‍. 02.എ.​എ​സ്.6300 എ​ന്ന ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​റി​ലു​ള്ള ലോ​റി​യു​ടെ ഡ്രൈ​വ​റെ നി​ര​ന്ത​ര​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ബെ​ല്ല​ടി​ക്കു​ന്ന​ത​ല്ലാ​തെ ഫോ​ണ്‍ എ​ടു​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​ക്കാ​ര​ന്‍ പ​റ​ഞ്ഞു.

തു​ട​ര്‍​ന്ന് അ​ഹ​മ്മ​ദ് ന​ഗ​റി​ലെ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു. എ​ന്നാ​ല്‍ അ​വി​ടെ നി​ന്നു ലോ​ഡ് കൃ​ത്യ​മാ​യി ക​യ​റ്റി​വി​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് ല​ഭി​ച്ച മ​റു​പ​ടി. അ​വ​രു​ടെ ഓ​ഫീ​സി​ന് മു​ന്നി​ല്‍ ലോ​ഡി​ന് വേ​ണ്ടി കാ​ത്ത് നി​ല്‍​ക്കു​ന്ന ലോ​റി​യു​ടെ​യും ഡ്രൈ​വ​റു​ടെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രാ​തി​ക്കാ​ര​നാ​യ വ്യാ​പാ​രി​ക്ക് കൈ​മാ​റു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ലോ​റി ഉ​ട​മ​യാ​യ ക​ള​മ​ശേ​രി സ്വ​ദേ​ശി​യെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ സ​വാ​ള ലോ​ഡ് എ​ടു​ക്കാ​ന​ല്ല ത​ന്‍റെ ലോ​റി പോ​യി​രി​ക്കു​ന്ന​തെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​തെ​ന്നും സി​യാ​ദ് വ്യ​ക്ത​മാ​ക്കി. ഡ്രൈ​വ​ര്‍ ആ​ലു​വ സ്വ​ദേ​ശി​യാ​ണെ​ന്നാ​ണ് വി​വ​ര​മെ​ന്നും സി​യാ​ദ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ പോ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.