കോ​വി​ഡ് സൂ​പ്പ​ർ സ്പ്രെ​ഡി​ന്‍റെ വ​ക്കി​ൽ; തൃ​ശൂ​രി​ൽ നി​രോ​ധ​നാ​ജ്ഞ 15 ദി​വ​സ​ത്തേ​ക്കു നീ​ട്ടി
Saturday, October 31, 2020 5:50 AM IST
തൃ​ശൂ​ർ: കോ​വി​ഡ് വ്യാ​പ​നം സൂ​പ്പ​ർ സ്പ്രെ​ഡി​ന്‍റെ വ​ക്കി​ലെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ക്ടോ​ബ​ർ മൂ​ന്നു മു​ത​ൽ 31 വ​രെ സം​സ്ഥാ​ന​ത്തു പ്ര​ഖ്യാ​പി​ച്ച നി​രോധ​നാ​ജ്ഞ ജി​ല്ല​യി​ൽ 15 ദി​വ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി.

പൊ​തു​സ്ഥ​ല​ത്ത് അ​ഞ്ചു​പേ​രി​ൽ കൂ​ടു​ത​ൽ സ്വ​മേ​ധ​യാ കൂ​ടി​ച്ചേ​രു​ന്ന​തി​നു നി​രോ​ധ​നം ഉ​ണ്ടാ​യി​രി​ക്കും. മ​റ്റു വ്യ​ക്തി​ക​ളു​മാ​യി ഇ​ട​പ​ഴ​കു​ന്പോ​ൾ സാ​മൂ​ഹി​ക അ​ക​ലം, മാ​സ്ക്, സാ​നി​റ്റൈ​സേ​ഷ​ൻ എ​ന്നീ കോ​വി​ഡ് പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. ന​വം​ബ​ർ ഒ​ന്നു മു​ത​ൽ 15 വ​രെ​യാ​ണു ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വു​പ്ര​കാ​ര​മു​ള്ള നി​രോ​ധ​നാ​ജ്ഞ ബാ​ധ​ക​മാ​യി​രി​ക്കു​ക.

വി​വാ​ഹ ച​ട​ങ്ങു​ക​ളി​ൽ പ​ര​മാ​വ​ധി 30 പേ​ർ​ക്കും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ പ​ര​മാ​വ​ധി 20 പേ​ർ​ക്കും പ​ങ്കെ​ടു​ക്കാം. സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ൾ, മ​ത​ച​ട​ങ്ങു​ക​ൾ, പ്രാ​ർ​ഥ​ന​ക​ൾ, രാ​ഷ്ട്രീ​യ, സ​മൂ​ഹി​ക, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യി​ൽ പ​ര​മാ​വ​ധി 20 പേ​ർ​ക്കു പ​ങ്കെ​ടു​ക്കാം.

ച​ന്ത​ക​ൾ, പൊ​തു​ഗ​താ​ഗ​തം, ഓ​ഫീ​സ്, ക​ട​ക​ൾ, തൊ​ഴി​ലി​ട​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ൾ, പ​രീ​ക്ഷ​ക​ൾ, റി​ക്രൂ​ട്ട്മെ​ന്‍റു​ക​ൾ, വ്യ​വ​സാ​യ​ങ്ങ​ൾ എ​ന്നി​വ​യി​ലെ​ല്ലാം കോ​വി​ഡ് പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം.

ഉ​ത്ത​ര​വു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ൾ ന​ട​പ്പി​ലാ​ക്കേ​ണ്ട​താ​ണെ​ന്നും സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ അ​വ​രു​ടെ അ​ധി​കാ​ര പ​രി​ധി​ക​ളി​ൽ ഇ​വ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.

പൊ​തു​ച​ന്ത​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. നി​യ​മം ന​ട​പ്പി​ലാ​ക്കാ​ൻ ബാ​ധ്യ​ത​പ്പെ​ട്ട​വ​ർ​ക്കും മ​റ്റ് അ​വ​ശ്യ സ​ർ​വീ​സു​ക​ളി​ൽ​പ്പെ​ട്ട​വ​ർ​ക്കും നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​യി​രി​ക്കി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.