കു​തി​രാ​നി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
Saturday, October 31, 2020 11:15 AM IST
കു​തി​രാ​ൻ: മ​ണ്ണു​ത്തി-​വ​ട​ക്കാ​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ലെ കു​തി​രാ​നി​ൽ നാ​ലു ച​ര​ക്കു​ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ക​ണ്ടെ​യ്ന​ർ ലോ​റി​യു​ടെ ഡ്രൈ​വ​റാ​യ കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി ജി​നീ​ഷാ​ണ് മ​രി​ച്ച​ത്. മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

തു​ര​ങ്ക​ത്തി​നു സ​മീ​പം പു​ല​ർ​ച്ചെ 12.30 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഒ​രു ലോ​റി മ​റ്റൊ​രു ലോ​റി​യെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. നാ​ലു​ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു. ര​ണ്ടു​ലോ​റി​ക​ൾ വ​ഴി​യ​രി​കി​ലേ​ക്കു മ​റി​ഞ്ഞു​വീ​ണു.

ഒ​രു ലോ​റി റോ​ഡി​നു കു​റു​കേ​യും മ​റ്റൊ​രു ലോ​റി പു​തി​യ തു​ര​ങ്ക​ത്തി​ലേ​ക്കു​ള്ള റോ​ഡ് നി​ർ​മി​ച്ച​തി​ന്‍റെ മു​പ്പ​ത​ടി താ​ഴേ​ക്കും മ​റി​ഞ്ഞു. പാ​ല​ക്കാ​ട് നി​ന്ന് തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ര​ണ്ടു​ലോ​റി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ര​ണ്ട് യൂ​ണി​റ്റ് അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

കു​തി​രാ​നി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​വു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ലോ​റി ഡ്രൈ​വ​ർ മ​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.