ബം​ഗാ​ളി​ൽ സീ​റ്റ് ധാ​ര​ണ​യ്ക്ക് സിപിഎം കേ​ന്ദ്ര​ക​മ്മി​റ്റി​യു​ടെ പ​ച്ച​ക്കൊ​ടി
Saturday, October 31, 2020 10:04 AM IST
ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ​ബം​ഗാ​ളി​ൽ കോ​ണ്‍​ഗ്ര​സു​മാ​യി സീ​റ്റ് ധാ​ര​ണ​യ്ക്ക് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യു​ടെ പ​ച്ച​ക്കൊ​ടി. ബി​ജെ​പി​ക്കെ​തി​രേ പോ​രാ​ടാ​ൻ ഏ​തു സം​സ്ഥാ​ന​ത്തും സാ​ധ്യ​മാ​യ ക​ക്ഷി​ക​ളു​മാ​യി സ​ഖ്യ​ത്തി​ൽ ഏ​ർ​പ്പെ​ടാ​മെ​ന്നാ​ണു സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് ബം​ഗാ​ളി​ൽ സി​പി​എം-​കോ​ൺ​ഗ്ര​സ് ബ​ന്ധ​ത്തി​ന് ക​ള​മൊ​രു​ങ്ങി​യ​ത്.

ബം​ഗാ​ളി​ലെ കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തെ ക​ണ്ണ​ട​ച്ച് എ​തി​ർ​ത്തി​രു​ന്ന കേ​ര​ള ഘ​ട​കം നി​ല​പാ​ടു മാ​റ്റി​യ​തോ​ടെ​യാ​ണ് പാ​ർ​ട്ടി​ക്കു​ള്ളി​ലെ ദീ​ർ​ഘ​കാ​ല​ത്തെ ത​ർ​ക്ക​വി​ഷ​യ​ത്തി​ൽ പ​രി​ഹാ​ര​മാ​കു​ന്ന​ത്. ഒ​ന്നി​ച്ചു മ​ത്സ​രി​ക്കു​ക​യ​ല്ലാ​തെ മ​റ്റു വ​ഴി​ക​ളി​ല്ലെ​ന്ന് ഞാ​യ​റാ​ഴ്ച ചേ​ർ​ന്ന പി​ബി യോ​ഗ​ത്തി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള നേ​താ​ക്ക​ളും നി​ല​പാ​ടെ​ടു​ത്തി​രു​ന്നു.

ദേ​ശീ​യ രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യം മാ​റി​യെ​ന്നു വി​ല​യി​രു​ത്തി​യാ​ണ് ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സി​നെ​യും ബി​ജെ​പി​യെ​യും നേ​രി​ടാ​ൻ കോ​ണ്‍​ഗ്ര​സു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പു ധാ​ര​ണ​യ്ക്ക് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ പ​ച്ച​ക്കൊ​ടി വീ​ശി​യ​ത്.

പ​ശ്ചി​മ​ബം​ഗാ​ളി​ലെ കോ​ണ്‍​ഗ്ര​സ് സ​ഹ​ക​ര​ണ​ത്തെ സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു. 2016ൽ ​സി​പി​എം ബം​ഗാ​ൾ ഘ​ട​കം കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തി​ന്‍റെ വി​ഷ​യം ഉ​ന്ന​യി​ച്ച​പ്പോ​ൾ അ​ന്നു ശ​ക്ത​മാ​യ എ​തി​ർ​പ്പാ​ണ് കേ​ര​ള ഘ​ട​കം ഉ​യ​ർ​ത്തി​യ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ കേ​ന്ദ്ര ക​മ്മി​റ്റി​യും അ​ക്കാ​ര്യം ത​ള്ളി​ക്ക​ള​ഞ്ഞി​രു​ന്നു.

സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി ബം​ഗാ​ൾ ഘ​ട​ക​ത്തി​ന്‍റെ ആ​വ​ശ്യ​ത്തെ അ​നു​കൂ​ലി​ച്ച​പ്പോ​ൾ പ്ര​കാ​ശ് കാ​രാ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ എ​തി​ർ​ത്തു. 2016 ൽ ​ബം​ഗാ​ളി​ൽ കോ​ണ്‍​ഗ്ര​സി​ന് 44ഉം ​ഇ​ട​തു​മു​ന്ന​ണി​ക്ക് 32ഉം ​സീ​റ്റു​ക​ളു​മാ​ണ് ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.