മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്കു മു​ൻ​പി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ; പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി
Saturday, October 31, 2020 11:14 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്കു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി സ​മ​ര​ക്കാ​രെ​ത്തി​യ​തി​ല്‍ പോ​ലീ​സി​നെ​തി​രെ ന​ട​പ​ടി. മ്യൂ​സി​യം സി​ഐ, എ​സ്‌​ഐ എ​ന്നി​വ​രെ സ്ഥ​ലം മാ​റ്റി. അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക്ലി​ഫ്ഹൗ​സി​ന് മു​ന്‍​പി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ചു ത​ട​ഞ്ഞു.

ഇ​തി​നി​ടെ പ​ത്തോ​ളം പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സി​ന്‍റെ ക​ണ്ണ് വെ​ട്ടി​ച്ച് ക്ലി​ഫ് ഹൗ​സി​ന്‍റെ പ​രി​സ​ര​ത്തോ​ക്ക് ഓ​ടി​ക്ക​യ​റി. പി​ന്നീ​ട് കൂ​ടു​ത​ല്‍ പോ​ലീ​സ് എ​ത്തി ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ക​മ്മീ​ഷ​ണ​റെ​യും ഡി​സി​പി​യെ​യും വി​ളി​ച്ച് കാ​ര​ണം തി​ര​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.