പു​ൽ​വാ​മ ; പാ​ക് മ​ന്ത്രി​യു​ടെ കു​റ്റ​സ​മ്മ​തം ജ​വാ​ന്മാ​രു​ടെ ജീ​വ​ത്യാ​ഗ​ത്തെ ചോ​ദ്യം ചെ​യ്ത​വ​ർ​ക്കു​ള്ള മ​റു​പ​ടി​യെ​ന്ന് മോ​ദി
Saturday, October 31, 2020 11:37 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള പാ​ക് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം സൈ​നി​ക​രു​ടെ ജീ​വ​ത്യാ​ഗ​ത്തെ ചോ​ദ്യം ചെ​യ്ത​വ​ര്‍​ക്കു​ള്ള മ​റു​പ​ടി​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. സ​ര്‍​ദാ​ര്‍ വ​ല്ല​ഭാ​യി പ​ട്ടേ​ലി​ന്‍റെ 145-ാം ജ​ന്മ​വാ​ര്‍​ഷി​ക​ത്തി​ല്‍ ഗു​ജ​റാ​ത്തി​ലെ കേ​വാ​ദി​യ​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ക്കി​സ്ഥാ​ന്‍റെ കു​റ്റ​സ​മ്മ​തം സൈ​നി​ക​രു​ടെ ജീ​വ​ത്യാ​ഗം ചോ​ദ്യം ചെ​യ്ത​വ​ര്‍​ക്കു​ള്ള മ​റു​പ​ടി​യാ​ണ്. പു​ല്‍​വാ​മ ആ​ക്ര​മ​ണ​വു​മാ​യി ​ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ള്‍ എ​ന്‍റെ ഹൃ​ദ​യ​ത്തി​ല്‍ മു​റി​വു​ണ്ടാ​ക്കി. സ്വ​ന്തം നേ​ട്ട​ത്തി​ന് വേ​ണ്ടി​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളി​ല്‍ നി​ന്ന് രാ​ഷ്ട്രി​യ പാ​ര്‍​ട്ടി​ക​ള്‍ മാ​റി നി​ല്‍​ക്ക​ണം. ഇ​ത്ത​ര​ത്തി​ലു​ള്ള രാ​ഷ്ട്രി​യം പ്ര​തി​പ​ക്ഷം ഉ​പേ​ക്ഷി​ക്ക​ണം. പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

പു​ല്‍​വാ​മ​യി​ല്‍ സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്മാ​ര്‍​ക്ക് നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണം പാ​ക്കി​സ്ഥാ​ന്‍റെ അ​റി​വോ​ടെ​യാ​ണെ​ന്നാ​യി​രു​ന്നു പാ​ക് മ​ന്ത്രി ഫ​വാ​ദ് ചൗ​ദ​രി​യു​ടെ പ​രാ​മ​ര്‍​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.