ചോ​ദ്യം ചെ​യ്യ​ലു​മാ​യി സ​ഹ​ക​രി​ക്കാ​തെ ബി​നീ​ഷ് കോ​ടി​യേ​രി
Saturday, October 31, 2020 11:46 AM IST
ബം​ഗ​ളൂ​രു: മ​യ​ക്കു മ​രു​ന്നു കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ബി​നീ​ഷ് കോ​ടി​യേ​രി ചോ​ദ്യം ചെ​യ്യ​ലു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​ക്ട​റേ​റ്റ് (ഇ​ഡി). പ​ല ചോ​ദ്യ​ങ്ങ​ൾ​ക്കും ബി​നീ​ഷ് ഉ​ത്ത​രം ന​ൽ​കു​ന്നി​ല്ല. പ​ല​തി​ൽ​നി​ന്നും ഒ​ഴി​ഞ്ഞു മാ​റു​ന്നു. എ​ഴു​തി ത​യാ​റാ​ക്കി​യ ചോ​ദ്യ​ങ്ങ​ൾ​ക്കും ബി​നീ​ഷ് ഉ​ത്ത​രം ന​ൽ​കി​യി​ല്ലെ​ന്നും ഇ​ഡി അ​റി​യി​ച്ചു.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​നാ​യ ബി​നീ​ഷി​നെ ഇ​ഡി വ്യാ​ഴാ​ഴ്ച​യാ​ണ് ബം​ഗ​ളൂ​രു​വി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​സ്റ്റ​ഡി​യി​ൽ ല​ഭി​ച്ച അ​ദ്ദേ​ഹ​ത്തെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ചോ​ദ്യം​ചെ​യ്യാ​ൻ തു​ട​ങ്ങി​.

അ​നൂ​പി​ന് പ​ണം ന​ൽ​കി​യ​താ​യി ബി​നീ​ഷ് സ​മ്മ​തി​ച്ചു. എ​ന്നാ​ൽ വി​ശ​ദാം​ശ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ എ​ൻ​സി​ബി​യും ബി​നീ​ഷി​നെ ചോ​ദ്യം​ചെ​യ്യാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് ബി​നീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച​വ​രെ ഇ​ഡി ക​സ്റ്റ​ഡി​യി​ൽ തു​ട​രും.

മ​ല​യാ​ളി​യാ​യ അ​നൂ​പി​നെ​യും മ​റ്റു ര​ണ്ടു പേ​രെ​യും ഓ​ഗ​സ്റ്റി​ൽ നാ​ർ​ക്കോ​ട്ടി​ക്സ് ക​ൺ​ട്രോ​ൾ ബ്യൂ​റോ അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം ബി​നീ​ഷി​ലേ​ക്കെ​ത്തി​യ​ത്. ഒ​ക്‌​ടോ​ബ​ർ 17ന് ​അ​നൂ​പി​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​റ​സ്റ്റ് ചെ​യ്തു. മ​യ​ക്കു​മ​രു​ന്നു വാ​ങ്ങി വി​ല്പ​ന ന​ട​ത്തി​യി​രു​ന്നു​വെ​ന്നും ബി​നീ​ഷു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നും ഇ​ഡി​യു​ടെ ചോ​ദ്യം​ചെ​യ്യ​ലി​ൽ അ​നൂ​പ് സ​മ്മ​തി​ച്ചി​രു​ന്നു.

ഒ​ക്ടോ​ബ​ർ 21 വ​രെ അ​നൂ​പ് ഇ​ഡി ക​സ്റ്റ​ഡി​യി​ലു​ണ്ടാ​യി​രു​ന്നു. അ​നൂ​പും കൂ​ട്ടാ​ളി​ക​ളു​മാ​ണു ക​ന്ന​ഡ സി​നി​മാ​താ​ര​ങ്ങ​ൾ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു ന​ല്കി​യി​രു​ന്ന​ത്. കൊ​ച്ചി വൈ​റ്റി​ല സ്വ​ദേ​ശി​യാ​യ അ​നൂ​പ് മു​ഹ​മ്മ​ദ് പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.