സ്‌​പോ​ർ​ട്‌​സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ കാ​റി​ൽ സ്വ​ർ​ണം ക​ട​ത്തി; ആ​രോ​പ​ണ​വു​മാ​യി സു​രേ​ന്ദ്ര​ൻ
Saturday, October 31, 2020 1:10 PM IST
തി​രു​വ​ന​ന്ത​പു​രം: സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ വാ​ഹ​നം സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് ഉ​പ​യോ​ഗി​ച്ചെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് മേ​ഴ്‌​സികു​ട്ട​ന്‍റെ പി​എ​ക്ക് സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

പി​എ ഔ​ദ്യോ​ഗി​ക വാ​ഹ​നം ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി​യ​താ​യും നി​ര​വ​ധി ത​വ​ണ സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് കൂ​ട്ടു​നി​ന്ന​താ​യും അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ പി​എ സി​പി​എ​മ്മി​ന്‍റെ നോ​മി​നി​യാ​ണ്.

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും പി​ണ​റാ​യി വി​ജ​യ​നു​മെ​ല്ലാം ശി​പാ​ര്‍​ശ ചെ​യ്ത് യു​വ​ജ​ന ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍റെ ശി​പാ​ര്‍​ശ പ്ര​കാ​ര​മാ​ണ് അ​വ​രെ മേ​ഴ്‌​സി കു​ട്ട​ന്‍റെ പി​എ ആ​ക്കി​യ​തെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

നി​ര​വ​ധി ത​വ​ണ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ കാ​ര്‍ സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും അ​വി​ടെ​നി​ന്ന് ശി​വ​ശ​ങ്ക​റി​ന്‍റെ ഓ​ഫീ​സി​ലേ​ക്കും വീ​ട്ടി​ലേ​ക്കും ഔ​ദ്യോ​ഗി​ക ചി​ഹ്ന​ങ്ങ​ളു​ള്ള ഈ ​കാ​ര്‍ പോ​വു​ക​യും വ​രി​ക​യും ചെ​യ്തി​ട്ടു​ണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ പി​എ ആ​യി ഈ ​വി​വാ​ദ വ​നി​ത എ​ങ്ങ​നെ വ​ന്നു​വെ​ന്ന് സി​പി​എ​മ്മും സ​ര്‍​ക്കാ​രും വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ണ​ന്‍റെ നി​യ​ന്ത്ര​ണം പി​ടി​ച്ചെ​ടു​ക്കാ​ന്‍ ബി​നീ​ഷ് കോ​ടി​യേ​രി​യെ മു​ന്നി​ല്‍ നി​ര്‍​ത്തി ബി​നാ​മി സം​ഘ​ങ്ങ​ള്‍ വ​ലി​യ നീ​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും സു​രേ​ന്ദ്ര​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.