ഇ​ടു​ക്കി​യി​ൽ പീ​ഡ​ന​ത്തി​നി​ര​യായി ജീവനൊടുക്കാൻ ശ്രമിച്ച പെ​ണ്‍​കു​ട്ടി മ​രി​ച്ചു
Saturday, October 31, 2020 1:12 PM IST
ഇ​ടു​ക്കി: ഇ​ടു​ക്കി​യി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി മ​രി​ച്ചു. ഇ​ടു​ക്കി ന​രി​യം​പ​റ​യി​ൽ ഓ​ട്ടോ ഡ്രൈ​വ​റു​ടെ പീ​ഡ​ന​ത്തി​നി​ര​യാ​യ​തി​നെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച ദ​ളി​ത് പെ​ൺ​കു​ട്ടി​യാ​ണ് മ​രി​ച്ച​ത്.

17 വ​യ​സു​ള്ള ദ​ളി​ത് പെ​ൺ​കു​ട്ടി​യാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ 23 നാ​ണ് പെ​ൺ​കു​ട്ടി തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്.

ന​രി​യ​മ്പാ​റ​യി​ൽ ഓ​ട്ടോ​ഡ്രൈ​വ​റാ​യ യു​വാ​വ് പ്ര​ണ​യം ന​ടി​ച്ച് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യ​ശ്ര​മം ന​ട​ത്തി​യ​തോ​ടെ പ്ര​തി പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.