പ​ര​സ്യ​മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത​തി​ൽ പ്ര​കോ​പ​നം; വീ​ടും വാ​ഹ​ന​വും ത​ല്ലി ത​ക​ർ​ത്തു‌
Saturday, October 31, 2020 1:26 PM IST
കോ​ഴി​ക്കോ​ട്: പ​ര​സ്യ മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഒ​രു സം​ഘ​മാ​ളു​ക​ൾ വീ​ട് ത​ല്ലി ത​ക​ർ​ത്തു. കോ​ഴി​ക്കോ​ട് എ​ര​ഞ്ഞി​ക്ക​ൽ അ​മ്പ​ല​പ്പ​ടി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന സ​ജി​ത്തി​ന്‍റെ വീ​ടാ​ണ് ഒ​രു​സം​ഘം മ​ദ്യ​പ​ന്മാ​ർ ത​ല്ലി​ത​ക​ർ​ത്ത​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം.

നാ​ല് മാ​സ​ത്തോ​ളം വീ​ടി​ന് സ​മീ​പ​ത്ത് മ​ത്സ്യ​വി​ൽ​പ്പ​ന ന​ട​ക്കു​ന്നു​ണ്ട്. വി​ൽ​പ്പ​ന​യ്ക്ക് ശേ​ഷം ഇ​വി​ടെ വ​ച്ച് മ​ദ്യ​പി​ക്കാ​റു​ണ്ട്. വെ​ള്ളി​യാ​ഴ്ച ഇ​തു​വ​ഴി വ​ന്ന സ​ജി​ത്ത് ഇ​വ​രു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടു. ഇ​തേ​തു​ട​ർ​ന്ന് ഒ​രു സം​ഘ​മാ​ളു​ക​ൾ സ​ജി​ത്ത് വീ​ടി​ന് പു​റ​ത്ത് പോ​യ സ​മ​യം ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ സ​മ​യം സ​ജി​ത്തി​ന്‍റെ അ​മ്മ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. മു​റ്റ​ത്തു​ണ്ടാ​യി​രു​ന്ന കാ​റും ബൈ​ക്കും ആ​ക്ര​മി​ക​ൾ ത​ല്ലി​ത​ക​ർ​ത്തു. വീ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ൺ​ട്രോ​ൾ റൂം ​പോ​ലീ​സു​കാ​ർ ഇ​വി​ടെ എ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ആ​ക്ര​മി​ക​ൾ ഇ​വി​ടെ നി​ന്നും പോ​യ​ത്. സ​മീ​പ​ത്ത് മ​ദ്യ​പാ​നി​ക​ൾ സ്ഥി​രം പ്ര​ശ്നം സൃ​ഷ്ടി​ക്കാ​റു​ണ്ടെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.