ഒ​രു തു​ര​ങ്കം താ​ത്കാ​ലി​ക​മാ​യി തു​റ​ന്നു; കു​തി​രാ​നി​ൽ ഗ​താ​ഗ​ത ത​ട​സ​ത്തി​ന് അ​യ​വ്
Saturday, October 31, 2020 1:58 PM IST
തൃ​ശൂ​ർ: കു​തി​രാ​നി​ല്‍ ലോ​റി​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ രൂ​ക്ഷ​ഗ​താ​ഗ​ത ത​ട​സ​ത്തി​ന് അ​യ​വ്. ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍​ക്കാ​യി കു​തി​രാ​നി​ലെ ഒ​രു തു​ര​ങ്കം താ​ത്കാ​ലി​ക​മാ​യി തു​റ​ന്നു​ന​ല്‍​കി​യാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​ത്.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ് കു​തി​രാ​ന്‍ തു​ര​ങ്ക​ത്തി​ന് സ​മീ​പം ലോ​റി​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ല്‍ തു​ര​ങ്ക​ത്തി​ലേ​ക്കു​ള്ള റോ​ഡി​ല്‍ 30 അ​ടി താ​ഴ്ച​യി​ലേ​ക്ക് ലോ​റി മ​റി​ഞ്ഞ് ഒ​രാ​ള്‍ മ​രി​ച്ചു. മൂ​ന്ന് പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റു.

മ​ണ്ണു​ത്തി-വ​ട​ക്ക​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ല്‍ അഞ്ച് കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ 11 മ​ണി​ക്കൂ​റോ​ള​മാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര ഉ​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.