കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന് എ​സ്. രാ​മ​ച​ന്ദ്ര​ൻ പി​ള്ള
Saturday, October 31, 2020 4:07 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്, സി​ബി​ഐ അ​ട​ക്ക​മു​ള്ള കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ കേ​ന്ദ്രം ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന് പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം എ​സ്. രാ​മ​ച​ന്ദ്ര​ൻ പി​ള്ള. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​ബി​ഐ, ക​സ്റ്റം​സ്, എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് തു​ട​ങ്ങി​യ കേ​ന്ദ്ര ഏ​ന്‍​സി​ക​ള്‍ നി​മ​യ​വി​രു​ദ്ധ​മാ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്‌. ബി​ജെ​പി​യു​ടെ കേ​ന്ദ്ര മ​ന്ത്രി​മാ​രും നേ​താ​ക്ക​ന്‍​മാ​രും നേ​രി​ട്ട് ന​ല്‍​കു​ന്ന ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഏ​ജ​ന്‍​സി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം.

അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന ര​ഹ​സ്യ വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ചോ​ര്‍​ത്തി ന​ല്‍​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ബി​നീ​ഷ് കോ​ടി​യേ​രി​യെ പാ​ര്‍​ട്ടി സം​ര​ക്ഷി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി കോ​ടി​യേ​രി​യു​ടെ മ​ക​ന്‍ മാ​ത്ര​മാ​ണ് ബി​നീ​ഷ്. മ​ക്ക​ള്‍ തെ​റ്റ് ചെ​യ്താ​ല്‍ സം​ര​ക്ഷി​ക്കു​ന്നു​ണ്ടോ ഇ​ല്ല​യോ എ​ന്ന​താ​ണ് പ്ര​ധാ​നം. കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ. തെ​റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍ ബി​നീ​ഷ് ശി​ക്ഷി​ക്ക​പ്പെ​ട​ട്ടെ​യെ​ന്നും രാ​മ​ച​ന്ദ്ര​ൻ പി​ള്ള കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.