താ​ര​പ്ര​ചാ​ര​ക പ​ദ​വി തി​രി​കെ വേണം; ക​മ​ൽ​നാ​ഥ് സു​പ്രീം കോ​ട​തി​യി​ൽ
Saturday, October 31, 2020 5:31 PM IST
ന്യൂ​ഡ​ൽ​ഹി: താ​ര​പ്ര​ചാ​ര​ക പ​ദ​വി റ​ദ്ദാ​ക്കി​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ട​പ​ടി​ക്കെ​തി​രെ മു​ൻ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു. തു​ട​ർ​ച്ച​യാ​യി പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം ന​ട​ത്തു​ന്നു​വെ​ന്നാ​രോ​പി​ച്ചാ​ണ് ക​മ​ൽ​നാ​ഥി​ന്‍റെ താ​ര​പ്ര​ചാ​ര​ക പ​ദ​വി ക​മ്മീ​ഷ​ൻ റ​ദ്ദാ​ക്കി​യ​ത്.

ഒ​രു വ്യ​ക്തി​യെ താ​ര​പ്ര​ചാ​ര​ക​നാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ന്ന​ത് പാ​ർ​ട്ടി​യു​ടെ അ​വ​കാ​ശ​മാ​ണ്. പാ​ർ​ട്ടി തീ​രു​മാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ഇ​ട​പെ​ടാ​ൻ ക​ഴി​യി​ല്ല. അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ത്തി​നും സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​ത്തി​നു​മു​ള്ള മൗ​ലി​കാ​വ​കാ​ശ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി​യെ​ന്ന് ഹ​ർ​ജി​യി​ൽ ക​മ​ൽ​നാ​ഥ് പ​റ​യു​ന്നു.

താ​ര പ്ര​ചാ​ര​ക പ​ദ​വി ന​ഷ്ട​മാ​യ​തോ​ടെ ക​മ​ൽ​നാ​ഥി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നു​ള്ള ചെ​ല​വ് അ​ത​ത് മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ക​ണ​ക്കി​ൽ​വ​രും. താ​ര പ്ര​ചാ​ര​ക നാ​ണെ​ങ്കി​ൽ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​യു​ടെ ക​ണ​ക്കി​ലാ​ണു ചെ​ല​വു​വ​രു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.