ആ​റ​ളം ഫാ​മി​ൽ യു​വാ​വി​നെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു
Saturday, October 31, 2020 10:13 PM IST
ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ബ്ലോ​ക്ക് ഏ​ഴി​ൽ 132-ാം പ്ലോ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ബാ​ബു-​സി​ന്ധു ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ബ​ബീ​ഷ് (18 ) ആ​ണ് മ​രി​ച്ച​ത്.

ശനിയാഴ്ച സ​ന്ധ്യ​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബ​ബീ​ഷും ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന്‌ വൈ​കു​ന്നേ​രം ക​ട​യി​ൽ പോ​യി​രു​ന്നു. അ​വി​ടെ​നി​ന്ന് മടങ്ങിവരുന്നവഴിക്കാണ് കാട്ടാന ആക്രമിച്ചതെന്നാണ് കരുതുന്നത്. ബബീഷ് ഒറ്റയ്ക്കാണ് തിരികെ വന്നത്.

ഇ​തി​നി​ട​യി​ൽ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി​യി​ട്ടു​ണ്ടെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് എ​ത്തി​യ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രാ​ണ് ബിബീഷ് പ​രി​ക്കേ​റ്റ് വീ​ണു​കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തു​ന്ന​ത്. ഉ​ട​ൻ പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.