ക​ടു​വ ഡാ​മി​ൽ ചാ​ടി​യ​താ​യി സം​ശ​യം; രാ​ത്രി​യി​ലും തെ​ര​ച്ചി​ൽ തു​ട​രു​ന്നു
Saturday, October 31, 2020 9:44 PM IST
തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​ർ ഡാ​മി​ലെ സ​ഫാ​രി പാ​ർ​ക്കി​ൽ നി​ന്നും കൂ​ടു​പൊ​ളി​ച്ച് ര​ക്ഷ​പെ​ട്ട ക​ടു​വ ഡാ​മി​ൽ ചാ​ടി​യ​താ​യി സം​ശ​യം. ക​ടു​വ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

അ​ധി​കൃ​ത​ര്‍ ഡാ​മി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി. പാ​ർ​ക്കി​നു ചു​റ്റും വ​നം​വ​കു​പ്പ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. ഡാ​മി​ൽ ക​ടു​വ ഇ​റ​ങ്ങി​യാ​ൽ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തു​മോ​യെ​ന്ന ആ​ശ​ങ്ക​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്.

പാ​ർ​ക്കി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ ക​ടു​വ​യെ വീ​ണ്ടും കൂ​ട്ടി​ലാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ഇ​വി​ടെ​നി​ന്നും മാ​റി​യ​ത്. രാ​ത്രി​യാ​യ​തോ​ടെ ക​ണ്ടെ​ത്താ​നും ക​ഴി​യാ​തെ​യാ​യി.

ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് വ​യ​നാ​ട്ടി​ൽ​നി​ന്നും നെ​യ്യാ​ർ സിം​ഹ​സ​ഫാ​രി പാ​ർ​ക്കി​ലെ​ത്തി​ച്ച ക​ടു​വ കൂ​ട്ടി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. കൂ​ടി​ന്‍റെ ക​മ്പി വ​ള​ഞ്ഞ​താ​ണ് ക ​ടു​വ ര​ക്ഷ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു. വെ​ള്ളി​യാ​ഴ്ച​യാ​ണ് വ​യ​നാ​ട്ടി​ൽ നി​ന്നും ക​ടു​വ​യെ നെ​യ്യാ​റി​ൽ എ​ത്തി​ച്ച​ത്.

ര​ണ്ടു മാ​സ​ത്തോ​ളം വ​യ​നാ​ട് ചീ​യ​മ്പം പ്ര​ദേ​ശ​ത്ത് വ​ള​ർ​ത്ത് മൃ​ഗ​ങ്ങ​ളെ കൊ​ന്നൊ​ടു​ക്കി​യ ക​ടു​വ ക​ഴി​ഞ്ഞ 25-നാ​ണ് വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കെ​ണി​യി​ൽ കു ​ടു​ങ്ങി​യ​ത്. ചീ​യ​മ്പം കോ​ള​നി പ​രി​സ​ര​ത്തെ ആ​ന​പ​ന്തി​യി​ലാ​ണ് ക​ടു​വ​യ്ക്ക് കെ​ണി​വ​ച്ചി​രു​ന്ന​ത്.

ചീ​യ​മ്പം പ്ര​ദേ​ശ​ത്ത് നി​ന്ന് നാ​ലു വ​ർ​ഷ​ത്തി​നി​ടെ പി​ടി​കൂ​ടു​ന്ന മൂ​ന്നാ​മ​ത്തെ ക​ടു​വ​യാ​ണി​ത്. ട്രീ​റ്റ്മെ​ന്‍റ് കേ​ജ് എ​ന്ന പ്ര​ത്യേ​ക കൂ​ട്ടി​ലാ​ണ് ക​ടു​വ​യെ പാ‍​ർ​പ്പി​ച്ച​ത്. ഈ ​കൂ​ടി​ന്‍റെ മേ​ൽ​ഭാ​ഗം പൊ​ളി​ച്ചാ​ണ് ക​ടു​വ ര​ക്ഷ​പ്പെ​ട്ടു പോ​യ​ത്.

സ​ഫാ​രി പാ‍​ർ​ക്കി​ന് പു​റ​ത്തേ​ക്ക് ക​ടു​വ പോ​കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും പ്ര​ദേ​ശ​ത്ത് ഭീ​തി​പ​ട​ർ​ന്നി​രു​ന്നു. ഡ്രോ​ൺ കാ​മ​റ​യ​ട​ക്ക​മു​ള്ള സം ​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് സ​ഫാ​രി പാ​ർ​ക്കി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്ന​ത്.

നെ​യ്യാ‍​ർ സ​ഫാ​രി പാ​ർ​ക്കി​ലു​ള്ള ര​ണ്ട് സിം​ഹ​ങ്ങ​ളും സു​ര​ക്ഷ​തി​രാ​ണെ​ന്നും അ​വ ര​ണ്ടും കൂ​ട്ടി​ലു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം മൃ​ഗ ശാ​ല​യി​ലെ വെ​റ്റി​ന​റി ഡോ​ക്ട‍​ർ അ​ട​ക്ക​മു​ള്ള സം​ഘം നെ​യ്യാ​റി​ലെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.