സൺ റൈസ്...; ഹൈ​ദ​രാ​ബാ​ദ് അ​ഞ്ചു വി​ക്ക​റ്റ് ജയം
Saturday, October 31, 2020 11:23 PM IST
ഷാ​ർ​ജ: സ​ണ്‍​റൈസേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് അ​ഞ്ചു വി​ക്ക​റ്റു​ക​ൾ​ക്ക് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​നെ തോ​ൽ​പ്പി​ച്ചു. 121 റ​ണ്‍​സ് ല​ക്ഷ്യ​മി​ട്ടി​റ​ങ്ങി​യ ഹൈ​ദ​രാ​ബാ​ദ് 14.1 ഓ​വ​റി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി.

അ​നാ​യാ​സ​ജ​യം പ്ര​തീ​ക്ഷി​ച്ചി​റ​ങ്ങി​യ ഹൈ​ദ​രാ​ബാ​ദി​നു വി​ജ​യ​ത്തി​ലേ​ക്കു​ള്ള വ​ഴി അ​ത്ര അ​നാ​യാ​സ​മാ​യി​രു​ന്നി​ല്ല. കൃ​ത്യ​മാ​യി വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി ബാം​ഗ്ലൂ​ർ ഹൈ​ദ​രാ​ബാ​ദി​നെ ബു​ദ്ധി​മു​ട്ടി​ച്ചു. വൃ​ദ്ധി​മാ​ൻ സാ​ഹ (32 പ​ന്തി​ൽ 39), മ​നീ​ഷ് പാ​ണ്ഡെ (19 പ​ന്തി​ൽ 26) എ​ന്നി​വ​ർ​ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

പി​ന്നാ​ലെ​യെ​ത്തി​വ​ർ​ക്ക് കാ​ര്യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​നു​മാ​യി​ല്ല. അ​വ​സാ​നം ജേ​സ​ണ്‍ ഹോ​ൾ​ഡ​റു​ടെ (10 പ​ന്തി​ൽ 26 നോ​ട്ടൗ​ട്ട്) പ്ര​ക​ട​ന​മാ​ണ് ഹൈ​ദ​രാ​ബാ​ദി​ന് ജ​യം ന​ൽ​കി​യ​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ബാം​ഗ്ലൂ​ർ 20 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റി​ന് 120 റ​ണ്‍​സ് എ​ടു​ത്തു. നി​ർ​ണാ​യ​ക​മ​ത്സ​ര​ത്തി​ൽ അ​വ​സ​ര​ത്തി​നൊ​ത്ത് ഉ​യ​ർ​ന്ന ഹൈ​ദ​രാ​ബാ​ദ് ബൗ​ളിം​ഗ് നി​ര​യാ​ണ ബാം​ഗ്ലൂ​രി​നെ ത​ക​ർ​ത്ത​ത്. 28 റ​ണ്‍​സ് എ​ടു​ത്ത​പ്പോ​ൾ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​മാ​യ ബം​ഗ്ലൂ​രി​ന് തു​ട​ക്ക​ത്തി​ലെ ത​ക​ർ​ച്ച​യി​ൽ​നി​ന്ന് ക​ര​ക​യ​റാ​നാ​യി​ല്ല.

ഹൈ​ദ​രാ​ബാ​ദി​നാ​യി സ​ന്ദീ​പ് ശ​ർ​മ, ജേ​സ​ണ്‍ ഹോ​ൾ​ഡ​ർ എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​ത​വും റ​ഷീ​ദ് ഖാ​ൻ, ടി. ​ന​ട​രാ​ജ​ൻ, ന​ദീം എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.