നോ​ർ​ത്ത് ഈ​സ്റ്റിന് വിജയത്തുടക്കം
Saturday, November 21, 2020 10:30 PM IST
വാ​സ്കോ ഡ ​ഗാ​മ (ഗോ​വ): ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​ന് വി​ജ​യം. ക​രു​ത്ത​രാ​യ മും​ബൈ സി​റ്റി എ​ഫ്സി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് നോ​ർ​ത്ത് ഈ​സ്റ്റ് ത​ക​ർ​ത്തു. പെ​നാ​ൽ​റ്റി​യി​ലൂ​ടെ ക്വേ​സി അ​പി​യ​യാ​ണ് വി​ജ​യ ഗോ​ൾ നേ​ടി​യ​ത്.

43-ാം മി​നി​റ്റി​ൽ മും​ബൈ​യു​ടെ അ​ഹ​മ്മ​ദ് ജാ​ഹു ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട​തോ​ടെ 10 പേ​രു​മാ​യാ​ണ് മും​ബൈ മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷ​മാ​യി​രു​ന്നു മ​ത്സ​ര​ത്തി​ലെ ഏ​ക ഗോ​ൾ.

43ാം മി​നി​ട്ടി​ൽ ഈ ​സീ​സ​ണി​ലെ ആ​ദ്യ റെ​ഡ് കാ​ർ​ഡ് പി​റ​ന്നു. നോ​ർ​ത്ത് ഈ​സ്റ്റി​ന്‍റെ ക​മാ​റ​യെ വീ​ഴ്ത്തി​യ​തി​ന് മും​ബൈ​യു​ടെ അ​ഹ​മ്മ​ദ് ജാ​ഹു​വാ​ണ് ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യ​ത്. ഇ​തോ​ടെ ആ​ദ്യ പ​കു​തി​യി​ൽ ത​ന്നെ മും​ബൈ പ​ത്തു​പേ​രാ​യി ചു​രു​ങ്ങി.

ര​ണ്ടാം പ​കു​തി​യി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് ഉ​ണ​ർ​ന്നു ക​ളി​ച്ചു. അ​തി​ന്‍റെ ഫ​ലം 47ാം മി​നി​ട്ടി​ൽ ല​ഭി​ച്ചു. ബോ​ക്സി​ന​ക​ത്തു​വെ​ച്ച് മും​ബൈ​യു​ടെ റൗ​ളി​ങ്ങി​ന്‍റെ കൈ​യി​ൽ പ​ന്തു​ത​ട്ടി​യ​തി​ന് നോ​ർ​ത്ത്ഈ​സ്റ്റി​ന് അ​നു​കൂ​ല​മാ​യി റ​ഫ​റി പെ​നാ​ൽ​റ്റി വി​ധി​ച്ചു. മു​ന്നേ​റ്റ​താ​രം അ​പി​യ മും​ബൈ ഗോ​ളി അ​മ​രീ​ന്ദ​റി​നെ ക​ബ​ളി​പ്പി​ച്ച് അ​നാ​യ​സം പ​ന്ത് വ​ല​യി​ലെ​ത്തി​ച്ച് നോ​ർ​ത്ത് ഈ​സ്റ്റി​നെ മു​ന്നി​ലെ​ത്തി​ച്ചു.

മി​ക​ച്ച നീ​ക്ക​ങ്ങ​ൾ പു​റ​ത്തെ​ടു​ത്തി​ട്ടും ഗോ​ൾ നേ​ടാ​ൻ മും​ബൈ​യ്ക്ക് സാ​ധി​ച്ചി​ല്ല. ഗോ​ൾ​മു​ഖ​ത്ത് നി​ര​ന്ത​ര​മെ​ത്തു​ന്നു​ണ്ടെ​ങ്കി​ലും അ​ത് ഗോ​ളി​ലേ​ക്ക് മാ​റ്റാ​ൻ മു​ന്നേ​റ്റ താ​ര​ങ്ങ​ൾ​ക്ക് സാ​ധി​ച്ചി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.