കോവിഡ്: ഗു​ജ​റാ​ത്തി​ൽ മൂ​ന്ന് ന​ഗ​ര​ങ്ങ​ളി​ൽ ക​ർ​ഫ്യൂ‌
Sunday, November 22, 2020 10:58 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ ഗു​ജ​റാ​ത്തി​ൽ മൂ​ന്ന് ന​ഗ​ര​ങ്ങ​ളി​ൽ ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി. രാ​ത്രി​ക്കാ​ല ക​ർ​ഫ്യൂ​വാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

അ​ഹ​മ്മ​ദാ​ബാ​ദ്, സു​റ​റ്റ്, രാ​ജ്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രാ​ത്രി ഒ​ൻ​പ​ത് മു​ത​ൽ രാ​വി​ലെ ആ​റ് വ​രെ​യാ​ണ് ക​ർ​ഫ്യൂ.

ദീ​പാ​വ​ലി​യെ തു​ട​ർ​ന്നാ​ണ് കേ​സു​ക​ൾ ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് അ​ഹ​മ്മ​ദാ​ബാ​ദ് മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്. അ​തേ​സ​മ​യം ഈ ​ദി​വ​സ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നി​ല്ലെ​ന്നും മാ​സ്കു​ക​ൾ ധ​രി​ക്കാ​ൻ ത​യാ​റാ​വു​ന്നി​ല്ലെ​ന്നും അ​ഡീ​ഷ്ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി രാ​ജീ​വ് കു​മാ​ർ ഗു​പ്ത പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.