സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ഇ​ഡി​യു​ടെ ഗൂ​ഢ​ശ്ര​മ​മെ​ന്ന് ധ​ന​മ​ന്ത്രി
Sunday, November 22, 2020 11:09 AM IST
തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി മ​സാ​ല​ബോ​ണ്ടി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള ഇ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് (ഇ​ഡി) ന​ട​പ​ടി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നാ​ണ് ഇ​ഡി​യു​ടെ നീ​ക്കം. ബി​ജെ​പി​യു​ടെ ഇം​ഗി​തം അ​നു​സ​രി​ച്ച് ഇ​ഡി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും ധ​ന​മ​ന്ത്രി വി​മ​ർ​ശി​ച്ചു.

കേ​ര​ള​ത്തി​ൽ ഭ​ര​ണ​സ്തം​ഭ​ന​ത്തി​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലേ​ത് അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​മാ​ണ്. ഇ​ഡി​യു​ടെ ജോ​ലി ഭ​ര​ണ​ഘ​ട​ന വ്യാ​ഖ്യാ​നം ചെ​യ്യ​ല​ല്ല. സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ സി​എ​ജി ത​ന്നെ ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രേ​യും തോ​മ​സ് ഐ​സ​ക്ക് വി​മ​ർ​ശ​നം ന​ട​ത്തി. കി​ഫ്ബി​ക്കെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണം. കോ​ൺ​ഗ്ര​സ് ബി​ജെ​പി​യു​മാ​യി ഒ​ത്തു​ക​ളി​ച്ച് ഇ​ഡി​യെ ഉ​പ​യോ​ഗി​ച്ച് കി​ഫ്ബി​യെ ത​ക​ർ​ക്കു​ന്നു​വെ​ന്നും മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് കു​റ്റ​പ്പെ​ടു​ത്തി.

കി​ഫ്ബി മ​സാ​ല​ബോ​ണ്ടി​ൽ ആ​ർ​ബി​ഐ അ​നു​മ​തി ഒ​രി​ട​ത്തും വ​ലി​ച്ചി​ഴ​ച്ചി​ട്ടി​ല്ല. സ്പീ​ക്ക​റു​ടെ നോ​ട്ടീ​സി​ന് ഇ​തെ​ല്ലാം സൂ​ചി​പ്പി​ച്ച് മ​റു​പ​ടി ന​ൽ​കു​മെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.