നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്കു സ​മീ​പം ഡ്രോ​ണ്‍; സൈ​ന്യം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Sunday, November 22, 2020 12:10 PM IST
ശ്രീ​ന​ഗ​ർ : ജ​മ്മു കാ​ഷ്മീ​രി​ൽ നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്കു സ​മീ​പം ഡ്രോ​ണ്‍. കാ​ഷ്മീ​രി​ലെ മേ​ന്ധാ​ർ മേ​ഖ​ല​യി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യ്ക്ക് മു​ക​ളി​ലൂ​ടെ ഡ്രോ​ണ്‍ പ​റ​ക്കു​ന്ന​താ​യാ​ണ് ഇ​ന്ത്യ​ൻ സൈ​ന്യം ക​ണ്ടെ​ത്തി​യ​ത്.

പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​യി​ൽ നി​രീ​ക്ഷ​ണം ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഡ്രോ​ണ്‍ ആ​ണെ​ന്ന് സു​ര​ക്ഷ സേ​ന സം​ശ​യി​ക്കു​ന്നു. ഇ​തെ​ത്തു​ട​ർ​ന്ന് സൈ​ന്യം വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ മാ​സം ചൈ​നീ​സ് ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​ന്ത്യ​ൻ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ന​ട​ത്താ​ൻ പാ​ക്കി​സ്ഥാ​ൻ ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ ബി​എ​സ്എ​ഫ് ഡ്രോ​ണി​നു നേ​രേ വെ​ടി​യു​തി​ർ​ത്ത് ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി ലം​ഘി​ച്ച് ആ​ക്ര​മ​ണ​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നു. ശ​നി​യാ​ഴ്ച ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്കു​നേ​രെ പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ഒ​രു സൈ​നി​ക​ൻ വീ​ര​മൃ​ത്യു​വ​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.