"എ​തി​ര​ഭി​പ്രാ​യ​ങ്ങ​ളെ നി​ശ​ബ്ദ​മാ​ക്കാ​ൻ ശ്ര​മം'; കേ​ര​ള പോ​ലീ​സ് ആ​ക്ടി​നെ​തി​രേ പ്ര​ശാ​ന്ത് ഭൂ​ഷ​ൺ
Sunday, November 22, 2020 12:17 PM IST
ന്യൂ​ഡ​ൽ​ഹി: സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്‍റെ പേ​രി​ൽ ഓ​ണ്‍​ലൈ​ൻ അ​ട​ക്ക​മു​ള്ള മാ​ധ്യ​മ​ങ്ങ​ൾ​ക്കു കൂ​ടി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി സം​സ്ഥാ​ന സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ സു​പ്രീം കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ൺ.

നി​യ​മ​ഭേ​ദ​ഗ​തി ക്രൂ​ര​ത​യാ​ണെ​ന്നും എ​തി​ര​ഭി​പ്രാ​യ​ങ്ങ​ളെ നി​ശ​ബ്ദ​മാ​ക്കാ​നാ​യി ഇ​ത് ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​മെ​ന്നും ഭൂ​ഷ​ൺ വി​മ​ർ​ശി​ച്ചു. സ​മാ​ന​മാ​യ ഐ​ടി നി​യ​മ​ത്തി​ലെ 66എ ​വ​കു​പ്പ് റ​ദ്ദാ​ക്കി​യി​ട്ടു​ണ്ടെ​ന്ന കാ​ര്യ​വും ഭൂ​ഷ​ൺ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ അം​ഗീ​ക​രി​ച്ചി​രു​ന്നു. നി​ല​വി​ലെ പോ​ലീ​സ് നി​യ​മ​ത്തി​ൽ 118എ ​എ​ന്ന വ​കു​പ്പു കൂ​ട്ടി​ച്ചേ​ർ​ത്താ​ണ് ഭേ​ദ​ഗ​തി.

ഏ​തെ​ങ്കി​ലും വ്യ​ക്തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​നോ അ​പ​മാ​നി​ക്കു​ന്ന​തി​നോ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​തി​നോ ഉ​ദ്ദേ​ശി​ച്ച് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വി​നി​മ​യ ഉ​പാ​ധി​ക​ളി​ലൂ​ടെ ഉ​ള്ള​ട​ക്കം നി​ർ​മ്മി​ക്കു​ക​യോ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ പ്ര​ച​രി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് ത​ട​യു​ന്ന​താ​ണ് വ​കു​പ്പ്. ഇ​ത്ത​ര​ക്കാ​രെ വാ​റ​ന്‍റി​ല്ലാ​തെ അ​റ​സ്റ്റ് ചെ​യ്യാ​നും നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.