കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ഡി​സം​ബ​റി​ൽ ആ​രം​ഭി​ച്ചേ​ക്കു​മെ​ന്ന് അ​മേ​രി​ക്ക
Monday, November 23, 2020 9:27 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഡി​സം​ബ​ർ മ​ധ്യ​ത്തോ​ടെ കോ​വി​ഡി​നെ​തി​രെ​യു​ള്ള വാ​ക്സി​ന്‍റെ ആ​ദ്യ ഡോ​സ് ന​ൽ​കു​ന്ന​ത് ആം​ഭി​ച്ചേ​ക്കു​മെ​ന്ന് അ​മേ​രി​ക്ക. അ​മേ​രി​ക്ക​യു​ടെ കോ​വി​ഡ്് വാ​ക്സി​ൻ എ​ഫ​ർ​ട്ട് ത​ല​വ​ൻ ഡോ. ​മോ​ൻ​സെ​ഫ് സ്ല​വോ​യി സി​എ​ൻ​എ​ന്നി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ഫൈ​സ​റും ബ​യോ​ൻ​ടെ​കും കോ​വി​ഡ് വാ​ക്സി​ൻ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി തേ​ടി എ​ഫ്ഡി​എ​യെ സ​മീ​പി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​ന.

ഫൈ​സ​ർ വി​ക​സി​പ്പി​ച്ച കൊ​വി​ഡ് വാ​ക്സി​ൻ 95 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ക​ന്പ​നി അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ചി​രു​ന്നു.​ ഡി​സം​ബ​ർ എ​ട്ടു​മു​ത​ൽ 10വ​രെ എ​ഫ്ഡി​എ ഫൈ​സ​ർ, മൊ​ഡേ​ണ വാ​ക്സി​നു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യോ​ഗം ചേ​രും.

അ​നു​മ​തി ന​ൽ​കി 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ് പ​ദ്ധ​തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി​സം​ബ​ർ 11നോ 12​നോ അ​നു​മ​തി ല​ഭി​ച്ചേ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.