"ഉ​പ​ദ്ര​വി​ക്ക​രു​തെ​ന്ന് ചെ​ന്നി​ത്ത​ല ഫോ​ണി​ല്‍ വി​ളി​ച്ച് അ​പേ​ക്ഷി​ച്ചു': ബി​ജു ര​മേ​ശ്
Monday, November 23, 2020 10:18 AM IST
തി​രു​വ​ന​ന്ത​പു​രം: ബാ​ർ കോ​ഴ​ക്കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രേ​യും ബാ​ർ ഉ​ട​മ ബി​ജു ര​മേ​ശ് രം​ഗ​ത്ത്. ര​ഹ​സ്യ​മൊ​ഴി ന​ല്‍​കാ​തി​രി​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന സ​മ​യ​ത്ത് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഭാ​ര്യ​യും ഫോ​ണി​ല്‍ വി​ളി​ച്ചി​രു​ന്നു​വെ​ന്ന് ബി​ജു ര​മേ​ശ് മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി.

ഉ​പ​ദ്ര​വി​ക്ക​രു​തെ​ന്ന് ഇ​രു​വ​രും ത​ന്നോ​ട് ആ​വ​ര്‍​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത​നു​സ​രി​ച്ചാ​ണ് മൊ​ഴി​യി​ല്‍ ചെ​ന്നി​ത്ത​ല​യു​ടെ പേ​ര് പ​റ​യാ​തി​രു​ന്ന​തെ​ന്നും ബി​ജു വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ബാ​ർ കോ​ഴ​ക്കേ​സി​ലെ വി​ജ​ല​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​ണെ​ന്നും കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ബി​ജു ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.