ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: സ്‌​പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ രാ​ജി​വ​ച്ചു
Monday, November 23, 2020 12:44 PM IST
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ സ്‌​പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ. ​സു​രേ​ശ​ൻ രാ​ജി​വ​ച്ചു. രാ​ജി​ക്ക​ത്ത് സ​ർ​ക്കാ​രി​ന് ന​ൽ​കി​യ​താ​യി സു​രേ​ശ​ൻ പ​റ​ഞ്ഞു. കേ​സി​ൽ വി​ചാ​ര​ണ കോ​ട​തി മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു.

വി​ചാ​ര​ണ കോ​ട​തി പ​ക്ഷ​പാ​ത​പ​ര​മാ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ ഇ​ന്ന് സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​ല്ല. ഇ​തേ തു​ട​ർ​ന്ന് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.