'ഭാ​ര്യ രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​ട​പെ​ടു​ന്ന​യാ​ള​ല്ല'; ബി​ജു ര​മേ​ശി​ന്‍റെ ആ​രോ​പ​ണം ത​ള്ളി ചെ​ന്നി​ത്ത​ല
Monday, November 23, 2020 1:29 PM IST
തി​രു​വ​ന​ന്ത​പു​രം: ബാ​ർ കോ​ഴ​ക്കേ​സി​ൽ ബി​ജു ര​മേ​ശ് വെ​ളി​പ്പെ​ടു​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ മ​റു​പ​ടി​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​നെ​ന്ന പേ​രി​ൽ താ​നോ ഭാ​ര്യ​യ​യോ ആ​രു​മാ​യും സം​സാ​രി​ച്ചി​ട്ടി​ല്ല. അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ബി​ജു ര​മേ​ശ് ഉ​ന്ന​യി​ക്കു​ന്ന​ത്. ത​ന്‍റെ ഭാ​ര്യ രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​ട​പെ​ടു​ന്ന ആ​ള​ല്ലെ​ന്നും ചെ​ന്നി​ത്ത​ല വി​ശ​ദ​മാ​ക്കി.

ര​ഹ​സ്യ​മൊ​ഴി ന​ല്‍​കാ​തി​രി​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന സ​മ​യ​ത്ത് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഭാ​ര്യ​യും ഫോ​ണി​ല്‍ വി​ളി​ച്ചി​രു​ന്നു​വെ​ന്നാ​ണ് ബി​ജു ര​മേ​ശ് നേ​ര​ത്തേ മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഉ​പ​ദ്ര​വി​ക്ക​രു​തെ​ന്ന് ഇ​രു​വ​രും ത​ന്നോ​ട് ആ​വ​ര്‍​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത​നു​സ​രി​ച്ചാ​ണ് മൊ​ഴി​യി​ല്‍ ചെ​ന്നി​ത്ത​ല​യു​ടെ പേ​ര് പ​റ​യാ​തി​രു​ന്ന​തെ​ന്നും ബി​ജു വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.