അ​ഖ​ണ്ഡ ഭാ​ര​തം യാ​ഥാ​ർ​ഥ്യ​മാ​കും, ക​റാ​ച്ചി ഒ​രു ദി​വ​സം ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​കും: ഫ​ഡ്നാ​വി​സ്
Monday, November 23, 2020 5:46 PM IST
നാ​ഗ്പു​ർ: ക​റാ​ച്ചി ഒ​രു ദി​വ​സം ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​കു​മെ​ന്ന് ബി​ജെ​പി നേ​താ​വും മു​ൻ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്. ക​റാ​ച്ചി സ്വീ​റ്റ്സ് എ​ന്ന പേ​ര് മാ​റ്റ​ണ​മെ​ന്നു മും​ബൈ​യി​ലെ ക​ട​യു​ട​മ​യോ​ടു ശി​വ​സേ​ന നേ​താ​വ് പ​റ​യു​ന്ന വീ​ഡി​യോ വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണു ഫ​ഡ്നാ​വി​സി​ന്‍റെ പ്ര​തി​ക​ര​ണം.

ഞ​ങ്ങ​ൾ അ​ഖ​ണ്ഡ ഭാ​ര​ത് (അ​വി​ഭ​ക്ത ഇ​ന്ത്യ) എ​ന്ന​തി​ൽ വി​ശ്വ​സി​ക്കു​ന്നു. ഒ​രു ദി​വ​സം ക​റാ​ച്ചി ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​കു​മെ​ന്നാ​ണ് ഞ​ങ്ങ​ൾ ക​രു​തു​ന്ന​ത്- ഫ​ഡ്നാ​വി​സ് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ പി​ടി​ഐ​യോ​ട് പ​റ​ഞ്ഞു.

മും​ബൈ​യി​ലെ ക​ട​യി​ലെ​ത്തി​യ ശി​വ​സേ​നാ നേ​താ​വ് നി​തി​ൻ ന​ന്ദ്ഗ​വോ​ക്ക​ർ ക​ട​യു​ടെ പേ​ര് മ​റാ​ത്തി​യി​ലെ എ​ന്തെ​ങ്കി​ലു​മാ​ക്കി മാ​റ്റ​ണ​മെ​ന്നു പ​റ​യു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നെ ത​ള്ളി ശി​വ​സേ​ന നേ​താ​വ് സ​ഞ്ജ​യ് റൗ​ത്ത് രം​ഗ​ത്തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.