ആ​ദ്യം പാ​ക് അ​ധീ​ന കാ​ഷ്മീ​ർ തി​രി​ച്ചു​പി​ടി​ക്കൂ, പി​ന്നെ​യാ​കാം ക​റാ​ച്ചി; പ​രി​ഹ​സി​ച്ച് റൗ​ത്ത്
Monday, November 23, 2020 5:50 PM IST
നാ​ഗ്പു​ർ: ക​റാ​ച്ചി ഒ​രു ദി​വ​സം ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​കു​മെ​ന്ന് ബി​ജെ​പി നേ​താ​വും മു​ൻ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​ന്‍റെ പ​രാ​മ​ർ​ശ​ത്തോ​ട് പ്ര​തി​ക​രി​ച്ച് ശി​വ​സേ​ന നേ​താ​വ് സ​ഞ്ജ​യ് റൗ​ത്ത്. പാ​ക് അ​ധീ​ന കാ​ഷ്മീ​ർ തി​രി​ച്ചു​പി​ടി​ച്ചി​ട്ട് ക​റാ​ച്ചി​യി​ലേ​ക്കു പോ​കാം എ​ന്നാ​ണു റൗ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

ഒ​രു ദി​വ​സം ക​റാ​ച്ചി ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​കു​മെ​ന്നാ​ണ് ഫ​ഡ്നാ​വി​സ് ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​ത്. ക​റാ​ച്ചി സ്വീ​റ്റ്സ് എ​ന്ന ക​ട​യു​ടെ പേ​ര് മാ​റ്റ​ണ​മെ​ന്നു മും​ബൈ​യി​ലെ ക​ട​യു​ട​മ​യോ​ടു ശി​വ​സേ​ന നേ​താ​വ് പ​റ​യു​ന്ന വീ​ഡി​യോ വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണു ഫ​ഡ്നാ​വി​സി​ന്‍റെ പ്ര​തി​ക​ര​ണം.

മും​ബൈ​യി​ലെ ക​ട​യി​ലെ​ത്തി​യ ശി​വ​സേ​നാ നേ​താ​വ് നി​തി​ൻ ന​ന്ദ്ഗ​വോ​ക്ക​ർ ക​ട​യു​ടെ പേ​ര് മ​റാ​ത്തി​യി​ലെ എ​ന്തെ​ങ്കി​ലു​മാ​ക്കി മാ​റ്റ​ണ​മെ​ന്നു പ​റ​യു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നെ ത​ള്ളി ശി​വ​സേ​ന നേ​താ​വ് സ​ഞ്ജ​യ് റൗ​ത്ത് രം​ഗ​ത്തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.