സ​ഹാ​യ​ങ്ങ​ൾ​ക്ക് കാ​ത്തു​നി​ന്നി​ല്ല; ത​വ​സി വി​ട​പ​റ​ഞ്ഞു
Monday, November 23, 2020 10:59 PM IST
ചെ​ന്നൈ: സ​ഹാ​യ​ങ്ങ​ൾ​ക്ക് കാ​ത്തു​നി​ൽ​ക്കാ​തെ അ​ഭി​ന​യ​മോ​ഹം ബാ​ക്കി​യാ​ക്കി ത​മി​ഴ് സി​നി​മാ​താ​രം ത​വ​സി (60) വി​ട​പ​റ​ഞ്ഞു. മ​ധു​രൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. അ​ർ​ബു​ദം ബാ​ധി​ച്ച് ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

അ​ർ​ബു​ദ രോ​ഗം അ​ദ്ദേ​ഹ​ത്തെ തി​രി​ച്ച​റി​യാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ക്കി​യി​രു​ന്നു. ഹാ​സ്യ, വി​ല്ല​ൻ‌ വേ​ഷ​ങ്ങ​ളി​ൽ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്ന ന​ട​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ശി​വ​കാ​ർ​ത്തി​യേ​ക​ന്‍റെ​വ​രു​ത്ത​പെ​ടാ​ത്ത വാ​ലി​ബ​ർ സം​ഘം, അ​ഴ​ക​ർ സാ​മി​യി​ൻ കു​തി​രെ എ​ന്നി​വ​യി​ലെ പ്ര​ക​ട​നം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

ചി​കി​ത്സ​യ്ക്ക് പ​ണ​മി​ല്ലെ​ന്നും സ​ഹാ​യി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ത​വ​സി സം​സാ​രി​ക്കു​ന്ന വീ​ഡി​യോ നേ​ര​ത്തെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. ഇ​തോ​ടെ നി​ര​വ​ധി പേ​ർ‌ അ​ദ്ദേ​ഹ​ത്തി​ന് സ​ഹാ​യ​വു​മാ​യി രം​ഗ​ത്തെ​ത്തി. സൂ​പ്പ​ർ​താ​രം ര​ജ​നീ​കാ​ന്തും ന​ട​ൻ ശി​വ​കാ​ർ​ത്തി​യേ​ക​നും ചി​കി​ത്സാ സ​ഹാ​യം ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.

ത​നി​ക്ക് ഇ​നി​യും അ​ഭി​ന​യി​ക്ക​ണം. ഒ​രി​ക്ക​ലും ഇ​ങ്ങ​നെ ഒ​രു അ​സു​ഖം ത​നി​ക്ക് വ​രു​മെ​ന്നോ ആ​രോ​ഗ്യ​സ്ഥി​തി ഇ​ത്ര​യ്ക്ക് മോ​ശ​മാ​കു​മെ​ന്നോ ക​രു​തി​യ​തേ​യി​ല്ല. ഇ​പ്പോ​ൾ ന​ന്നാ​യി സം​സാ​രി​ക്കാ​ൻ പോ​ലു​മാ​കു​ന്നി​ല്ല. കൂ​ടെ അ​ഭി​ന​യി​ച്ചി​രു​ന്ന അ​ഭി​നേ​താ​ക്ക​ളോ​ടാ​ണ് അ​ഭ്യ​ർ​ഥി​ക്കാ​നു​ള്ള​ത്. സ​ഹാ​യി​ക്ക​ണം. ഇ​നി​യും അ​ഭി​ന​യി​ക്ക​ണം- ഇ​താ​യി​രു​ന്നു ത​വ​സി​യു​ടെ അ​ഭ്യ​ർ​ഥ​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.