നെ​ത​ന്യാ​ഹു​വു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് സൗ​ദി
Tuesday, November 24, 2020 7:43 AM IST
റിയാദ്: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു സൗ​ദി കി​രീ​ടാ​വ​കാ​ശി സ​ൽ​മാ​ൻ ബി​ൻ മു​ഹ​മ്മ​ദു​മാ​യി ര​ഹ​സ്യ ച​ർ​ച്ച ന​ട​ത്തി​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ നി​ഷേ​ധി​ച്ച് സൗ​ദി ഭ​ര​ണ​കൂ​ടം. അ​ത്ത​ര​ത്തി​ൽ ഒ​രു ച​ർ​ച്ച​യും ന​ട​ന്നി​ട്ടി​ല്ലെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഫ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ രാ​ജ​കു​മാ​ര​ൻ വ്യ​ക്ത​മാ​ക്കി.

അ​മേ​രി​ക്ക​ൻ സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ​യു​ടെ മ​ധ്യ​സ്ഥ​ത​യി​ലാ​യി​രു​ന്നു ച​ർ​ച്ച​യെ​ന്ന് ഇ​സ്രാ​യേ​ൽ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. നെ​ത​ന്യാ​ഹു സൗ​ദി​യി​ലെ​ത്തി​യാ​ണു മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തെ​ന്ന് ന്യൂ​യോ​ർ​ക്ക് ടൈം​സും റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​യെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​സ്ര​യേ​ൽ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​യ മൊ​സാ​ദി​ന്‍റെ മേ​ധാ​വി യോ​സി കോ​ഹ​നും പ​ങ്കെ​ടു​ത്ത​താ​യി ഇ​സ്ര​യേ​ലി​ലെ കാ​ൻ പ​ബ്ലി​ക് റേ​ഡി​യോ​യും ആ​ർ​മി റേ​ഡി​യോ​യും അ​റി​യി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, ഇ​തെ​ല്ലാം സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ത​ള്ളി. അ​മേ​രി​ക്ക​യു​ടെ​യും സൗ​ദി​യു​ടെ​യും ചി​ല ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്ത ഒ​രു യോ​ഗം മാ​ത്ര​മാ​ണ് ന​ട​ന്ന​തെ​ന്നും ഫ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ രാ​ജ​കു​മാ​ര​ൻ വി​ശ​ദീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.