ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ: ശി​വ​സേ​ന നേ​താ​വി​ന്‍റെ വ​സ​തി​യി​ൽ ഇ​ഡി റെ​യ്ഡ്
Tuesday, November 24, 2020 12:03 PM IST
മും​ബൈ: ശി​വ​സേ​ന എം​എ​ൽ​എ​യു​ടെ വ​സ​തി​യി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റി​ന്‍റെ (ഇ​ഡി) റെ​യ്ഡ്. താ​നെ ഓ​വാ​ല-​മ​ജി​വാ​ഡ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ പ്ര​താ​പ് സ​ർ​നാ​യി​കി​ന്‍റെ വ​സ​തി​യി​ലും ഓ​ഫീ​സി​ലു​മാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്.

മും​ബൈ​യി​ലും താ​നെ​യി​ലു​മാ​യി 10 ഇ​ട​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​തെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്നാ​ണ് ഇ​ഡി​യു​ടെ ആ​രോ​പ​ണം.

അ​ടു​ത്തി​ടെ മും​ബൈ​യെ പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രു​മാ​യി സാ​മ്യ​പ്പെ​ടു​ത്തി​യ ന​ടി ക​ങ്ക​ണ റ​ണാ​വ​ത്തി​നെ​തി​രേ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​താ​പ് നാ​യി​ക് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ഡി റെ​യ്ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.